പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന്റെ അറസ്റ്റ് വൈകിയതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ആവശ്യപ്പെട്ടു. പാനൂര്‍ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസമായിട്ടും സംസ്ഥാനം വിട്ടുവെന്ന ന്യായം പറഞ്ഞ് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കിയിരുന്നില്ല.
സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെയാണ് നാട്ടില്‍ നിന്നും പ്രതിയെ പിടികൂടിയിട്ടുള്ളത്. നാടുവിട്ടുവെന്ന് പറഞ്ഞ് പരത്തിയ പോലിസിന്റെ അറിവോടെയായിരുന്നു ഇയാള്‍ ഒളിവില്‍ക്കഴിക്കഞ്ഞതെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. ജനകീയ പ്രതിഷേധങ്ങള്‍ ശക്തമായ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണവും ദുരൂഹതയുണ്ടാക്കുന്നുണ്ട്.
ഇരയായ വിദ്യാര്‍ത്ഥിക്ക് നീതി വേണമെന്ന ആവശ്യമുയര്‍ത്തി നടന്ന ജനകീയ പ്രതിഷേധങ്ങളുടെ വിജയമായി അറസ്റ്റിനെ നോക്കിക്കാണുകയാണ്. സംഘപരിവാര്‍ – പോലിസ് – ഭരണകൂട കൂട്ടുകെട്ടിന്റെ ഭാഗമായി കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ സമൂഹം ഇനിയും ജാഗ്രത പാലിക്കേണ്ടതായുണ്ട്. പ്രതിക്ക് സംരക്ഷണമൊരുക്കിയവര്‍ക്കെതിരെയും കേസെടുക്കണമെന്നും അബ്ദു ഹാദി കൂട്ടിച്ചേര്‍ത്തു.
