പാനൂര്‍ പാലത്തായില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മനാഭനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.അതേസമയം പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. പൊലീസ് പെണ്‍കുട്ടിയെ കൊണ്ട് പലസ്ഥലങ്ങളിലും എത്താന്‍ ആവശ്യപ്പെട്ടുവെന്ന് കുടുംബം പറഞ്ഞു.
ഇത് കുട്ടിയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കി. ബുധനാഴ്ചയാണ് ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മാനഭനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മാര്‍ച്ച് 17നാണ് പത്മനാഭനെതിരെ പോക്‌സോ വകുപ്പ് ചുമത്തി പാനൂര്‍ പോലീസ് കേസെടുത്തത്.
ഇയാളുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തെ മുഖ്യമന്ത്രിക്കും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ.കെ ശൈലജക്കും പൗരാവകാശ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.
ഇയാളുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തെ മുഖ്യമന്ത്രിക്കും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ.കെ ശൈലജക്കും പൗരാവകാശ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.
ബി.ജെ.പി. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു
