ഒഡീഷയില്‍ പോലീസ് കാന്റീനില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ ആദിവാസി യുവതി മരിച്ചു. മല്‍കാംഗിരിയിലെ പൊലീസ് ക്യാന്റീനില്‍ ജീവനക്കാരിയാണ് മരിച്ച യുവതി.
ജോലി സ്ഥലത്താണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഗുരതരമായി പരിക്കേറ്റ യുവതി നാല് ദിവസം ആശുപത്രിയിലായിരുന്നു.
സംഭവത്തില്‍ ഒഡീഷ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മെയ് 7 നാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. ബോധം തെളിയാത്തതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിരുന്നില്ല.
