പൊതുമാപ്പ് ലഭിച്ച ഇന്ത്യാക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാൻ കുവൈറ്റ്; രാജ്യത്ത് കുടുങ്ങിക്കിടക്കുന്നത് അനേകായിരം ഇന്ത്യാക്കാർ

മതിയായ രേഖകളില്ലാതെ അനധികൃത താമസക്കാരായി കുവൈറ്റിൽ കഴിഞ്ഞിരുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈറ്റ് അറിയിച്ചു. ഇക്കാര്യം കാണിച്ച് ഇന്ത്യയിലെ കുവൈറ്റ് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് അയച്ചു.

പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ നേരത്തെ വാഗ്ദാനം നൽകിയിരുന്നു. അതിന് പിന്നാലെയാണ് കുവൈറ്റിന്റെ വാഗ്ദാനം. രണ്ട് ദിവസം മുമ്പാണ് അനധികൃത താമസക്കാർക്ക് പൊതുമാപ്പ് നൽകാൻ കുവൈറ്റ് തയ്യാറായത്.

കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയും എണ്ണ വിലത്തകർച്ചയും കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് കരുതുന്നത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നത്. കുവൈറ്റിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ പകുതിയിലേറെയും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ ഇന്ത്യ സർക്കാരിന്റെ അനുമതി ലഭിച്ചാലേ ഇത് സാദ്ധ്യമാവുകയുള്ളൂ. മേയ് 17 വരെ ലോക്ക്ഡൗൺ നീട്ടിയതിനാൽ കേന്ദ്രം നിലപാട് മാറ്റുമാേ എന്നാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്. പ്രവാസികളെ കൊണ്ടുവരുന്നതിനെപ്പറ്റി സംസ്ഥാനങ്ങളോട് കേന്ദ്രം അഭിപ്രായം ആരാഞ്ഞിരുന്നു. മാത്രവുമല്ല, അന്യസംസ്ഥാന തൊഴിലാളികളെ പ്രത്യേക ട്രെയിനിലൂടെ മടക്കി അയക്കാൻ തുടങ്ങിയതോടെ പ്രവാസികൾക്കും ഭാഗ്യം തെളിയുമെന്നാണ് അറിയുന്നത്. ഇതിനായി കപ്പലുകൾ ഇന്ത്യ ഒരുക്കി നിർത്തിയിട്ടുണ്ട്.

കുവൈറ്റിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ പകുതിയലധികവും ഇന്ത്യക്കാരാണ്. 30 പേരാണ് കൊവിഡ് ബാധിച്ച് കുവൈറ്റിൽ മരിച്ചത്. 4377 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലേബർ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന തൊഴിലാളികളെ സ്കൂളുകളിലെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

Vinkmag ad

Read Previous

മദ്യശാലകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി; ബാറുകൾ തുറക്കില്ല

Read Next

കോവിഡ് വ്യാപനത്തെ മതവിദ്വേഷത്തിന് ഉപയോഗിച്ച് യോഗി ആദിത്യനാഥ്; ഹോട്ട്സ്പോട്ടുകൾക്ക് മുസ്ലിം​ പള്ളികളുടെ പേര്​ നൽകി

Leave a Reply

Most Popular