വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ജന്മഭൂമി ലേഖകനെതിരെ നാട്ടുകാര്‍ പരാതി നല്‍കി.
ബലി പെരുന്നാളിനോടനുബന്ധിച്ച് മന്നം ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്ര കോമ്പൗണ്ടില്‍ മാംസവിതരണം നടത്തിയെന്ന വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചകരിച്ചതിനെതിരെയാണ് ജനഭൂമിപത്രം എഡിറ്റര്‍ക്കെതിരെ നോര്‍ത്ത് പറവൂര്‍ പോല്ിസ് സ്റ്റേഷനില്‍ പരാതി നല്‍
ബലിപെരുന്നാള്‍ ദിനമായിരുന്ന ജൂലൈ 31 നാണ് ജന്മഭൂമി ദിനപത്രം എറണാകുളം എഡിഷനിലെ രണ്ടാം പേജില്‍ ‘ക്ഷേത്ര കോമ്പൗണ്ടില്‍ ഇറച്ചി വിതരണശ്രമം’ എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തല്പര കക്ഷികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു. നിജസ്ഥിതി അന്വേഷിക്കാതെ വാര്‍ത്ത പ്രചരിപ്പിച്ച ക്ഷേത്ര ഉപദേശക സമിതിക്കും ജന്മഭൂമി ദിനപത്രം ലേഖകന്‍, എഡിറ്റര്‍ എന്നിവര്‍ക്കെതിരെയും ഐപിസി 153 കെ, 295 എ, 505 (2) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.
നാട്ടിലെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച സംഭവം ഗൗരവമായി കാണുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നോര്‍ത്ത് പറവൂര്‍ പോലിസ് അറിയിച്ചു.
