സിനിമ ചിത്രീകരണത്തിനായി ജോർദാനിൽ എത്തിയ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയുമടങ്ങുന്ന സംഘം കുടുങ്ങി. ആടു ജീവിതം സിനിമയുടെ ഷൂട്ടിങിനായി ജോര്‍ദാനിലെ വാഡി റമിലെത്തിയ സംഘമാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാകാതെ കുടുങ്ങിയത്. 58 പേരടങ്ങുന്ന സംഘം കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ഫിലും ചേംബറിന്‍റെ സഹായം തേടി.
ജോർദാനിലെ വാദിറമ്മിലെ ആടുജീവിതം ഷൂട്ടിങ് നിർത്തിവച്ചു. സ്ഥിതിഗതികൾ വിവരിച്ച് ബ്ലസി ഫിലിം ചേംബറിന് കത്തയച്ചതോടെയാണ് സംഘം കുടുങ്ങിയതായി വിവരം ലഭിച്ചത്. മടങ്ങിയെത്താൻ സഹായം അഭ്യർത്ഥിച്ചാണ് കത്ത്.
ഈ മാസം എട്ടാം തിയതി സംഘാംഗങ്ങളുടെ വിസാ കാലാവധി അവസാനിക്കും. ഫിലിം ചേംബർ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവരമറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. കോവിഡ് 19 രോഗബാധയ്ക്കിടയിലും ജോർദാനിലെ ഷൂട്ടിങ്ങുമായി മുന്നോട്ടുപോയ സംഘത്തിന് ജോർദാൻ എംബസിയുടെ സഹായം ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ നിർദേശമനുസരിച്ച് എംബസിയുമായി ബന്ധപ്പെട്ട് സഹായം ഉറപ്പാക്കുകയായിരുന്നു.
