പൂജപ്പുര സെന്‍ട്രൽ ജയിലിൽ കൊവിഡ് പടരുന്നു

പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 114 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 110 തടവുകാർക്കും 4 ജീവനക്കാർക്കുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 281 തടവുകാരും 81 ജീവനക്കാരും അടക്കം 362 പേരിലാണ് ഇന്ന് പരിശോധന നടത്തിയത്. ഇതോടെ പൂജപ്പുര സെൻട്രൽ ജയിലിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 476 ആയി. ഇതിൽ ഒരാൾ മരിച്ചു. 11 ജീവനക്കാർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിൽ രണ്ട് ഗാർഡുമാർക്കും രോഗം സ്ഥിരീകരിച്ചു. കന്‍റോൺമെന്‍റ് ഹൗസിലെ 12 പൊലീസുകാർ നിരീക്ഷണത്തിലാണ്.

Vinkmag ad

Read Previous

പെരുന്നാളിന് ക്ഷേത്രത്തില്‍ മാംസ വിതരണം; വ്യാജവാര്‍ത്തയെഴുതിയ ജന്മഭൂമിക്കെതിരെ നാട്ടുകാരുടെ പരാതി

Read Next

സംസ്ഥാനത്ത് മതാടിസ്ഥാനത്തില്‍ നല്‍കുന്ന ന്യൂനപക്ഷ സംവരണം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി

Leave a Reply

Most Popular