പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ്; രോഗ സ്ഥിരീകരണം ആൻ്റിജൻ പരിശോധനയിൽ

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ്. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗ സ്ഥിരീകരണം. മുഴുവന്‍ തടവുകാരെയും പരിശോധിക്കാൻ തീരുമാനിച്ചു. തലസ്ഥാന ജില്ലയില്‍ കൊവിഡ് വ്യാപനം അതിസങ്കീര്‍ണമായി തുടരുകയാണ്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1200 ഓളം തടവുകാര്‍ ഉണ്ട്. എങ്ങനെയാണ് ജയിലിനകത്ത് വൈറസ് വ്യാപനം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. അതിനാല്‍ തന്നെ അടുത്തദിവസങ്ങളില്‍ ജയിലില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നാണ് വിവരം.

രോഗബാധിതരെ താത്കാലികമായ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ജയിലില്‍ സിഎഫ്എല്‍ടിസി സജ്ജമാക്കി രോഗബാധിതരെ അവിടേക്ക് മാറ്റും. തിരുവനന്തപുരത്തെ ക്യാംപുകളില്‍  ഉള്‍പെടെ അഞ്ചു പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലാര്‍ജ് ക്ലസ്റ്ററായ അഞ്ചുതെങ്ങില്‍ 14 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി മേഖലയിലാണ് ഇന്ന് പരിശോധന നടത്തിയത്. 34 പേരില്‍ നടത്തിയ പരിശോധനയിലാണ് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പൂവച്ചലില്‍ ഇന്ന് എട്ടുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Vinkmag ad

Read Previous

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള അധിക്ഷേപം :മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

Read Next

ഭര്‍ത്താവുമായി പിണങ്ങിയ യുവതി രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിറ്റു

Leave a Reply

Most Popular