പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജസന്യാസിയെ വിദേശ വനിത കൈകാര്യം ചെയ്തു

ആത്മീയ പഠനത്തിനെത്തിയ അമേരിയ്ക്കക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജസന്യസിനിയെ യുവതി കൈകാര്യം ചെയ്തു. ആയോധന കലയില്‍ വിദഗ്ധയായ യുവതി കാഷായ വേഷം ധരിച്ചെത്തിയ യുവാവിനെ ഇടിച്ചിടുകയും കത്തി കൊണ്ട് മുറിവേല്‍പിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസിന് കൈമാറി.

തമിഴ്‌നാട്ടിലെ ക്ഷേത്ര നഗരമായ തിരുവണ്ണാമലയിലാണ് സംഭവം നടന്നത്. അമേരിക്കക്കാരിയായ യുവതി ആത്മീയ പഠനത്തിനും ആയോധന കലയില്‍ പരിശീലനത്തിനുമായി തമിഴ്‌നാട്ടിലെത്തിയത് ഈ വര്‍ഷം മാര്‍ച്ചിലാണ്. കോവിഡ് നിയന്ത്രണങ്ങളും ലോക്ക്‌ഡൌണും കാരണം തിരിച്ചുപോകാനായില്ല. അതുകൊണ്ട് വിസാ കാലാവധി നീട്ടി അരുണാചലേശ്വര നഗറില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. സമീപവാസിയായ യുവാവ് ഒരു മാസമായി യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച കാഷായ വസ്ത്രവും രുദ്രാക്ഷവും ധരിച്ച് സന്യാസിയെന്ന വ്യാജേന യുവാവ് യുവതിയുടെ വീട്ടിലെത്തി. വീടിനുളളിലേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നു. തക്കസമയത്ത് തന്നെ യുവതി യുവാവിനെ കത്തി കൊണ്ട് മുറിവേല്‍പിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഒച്ചവച്ച് അയല്‍വാസികളെ വരുത്തി. യുവാവിനെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് പൊലീസിനെ അറിയിച്ചു.

പൊലീസ് ചോദ്യംചെയ്തപ്പോള്‍ മണികണ്ഠന്‍ എന്നാണ് പേരെന്നും നാമക്കല്‍ സ്വദേശിയാണെന്നും യുവാവ് പറഞ്ഞു. 17 വര്‍ഷമായി രാജ്യത്തെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുവരികയാണെന്നും യുവാവ് പറഞ്ഞു. ആറ് മാസമായി ഇയാള്‍ തിരുവണ്ണാമലയിലാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, അതിക്രമിച്ച് കയറല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. നിസ്സാര പരിക്കേറ്റ യുവതിക്ക് തിരുവണ്ണാമല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി.

Vinkmag ad

Read Previous

മോദിയുടെ പിതാവിൻ്റെ ചായക്കടയെക്കുറിച്ച് വിവരമില്ലെന്ന് റയിൽവേ; വിവരാവകാശ ചോദ്യത്തിന് മറുപടി

Read Next

കാരവന്‍ മാഗസിനിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള സംഘപരിവാര്‍ ആക്രമണം; പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ പോലിസിനോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു

Leave a Reply

Most Popular