കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് ശ്രീജാ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീകളെ, പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും പില്‍ക്കാലത്ത് സ്ഥലനാമത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന കേസുകള്‍ കേരളത്തില്‍ പെരുകുമ്പോള്‍ ഇരയുടെ സ്ഥലനാമം ഒഴിവാക്കി പീഡകന്റെ പേരില്‍ ഈ കേസുകള്‍ പിന്‍കാലത്ത് അറിയപ്പെടണമെന്നും ശ്രീജ കുറിക്കുന്നു.
ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
പാലത്തായി പീഡന കേസല്ല ബിജെപി പ്രാദേശിക നേതാവ് പത്മരാജന്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിനെക്കുറിച്ചാണ്….
നീണ്ട ഇരുപതു മിനിറ്റു നേരം തലശ്ശേരി ഡി വൈ എസ് പി വേണുഗോപാലുമായി സംസാരിക്കുകയായിരുന്നു….
ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ബിജെപി യുടെ അദ്ധ്യാപക സംഘടനയുടെ ജില്ലാ നേതാവുമായ പത്മരാജനാണ് പോക്സോ കേസിലെ പ്രതി…
ആ സംഭാഷണത്തിന്റെ വിശദമായ വിവരങ്ങള്‍ ഞാന്‍ ഇവിടെ പറയുന്നില്ല…എന്നാല്‍ ആ സംഭാഷണത്തില്‍ നിന്ന് എനിക്ക് മനസ്സിലായ വിവരങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വയ്ക്കുകയാണ്…പ്രസ്തുത കേസ് അട്ടിമറിഞ്ഞിരിക്കുന്നു…. അതുകൊണ്ടാണ് പോക്സോ കേസ് പ്രതി ഈ നിമിഷം വരെ അറസ്റ്റു ചെയ്യപ്പെടാത്തത്… പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടും എന്തുകൊണ്ട് പ്രതി അറസ്റ്റു ചെയ്യപ്പെടുന്നില്ല എന്ന ചോദ്യത്തിന് പ്രതി ഒളിവില്‍ എന്നല്ല അന്വേഷണോദ്യോഗസ്ഥന്റെ ഉത്തരം സാഹചര്യ തെളിവുകളുടെ അഭാവം എന്നാണ്…
പോക്സോ കേസിലെ സാഹചര്യത്തെളിവുകള്‍ എന്നാല്‍ ഇരയാക്കപ്പെട്ട കുട്ടിയുടെ മൊഴി മാത്രമാണ്….പീഡനത്തിനിരയാക്കപ്പെട്ട കുട്ടി അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്‍കി, മജിസ്‌ട്രേറ്റിനു മുന്നില്‍ 164നല്‍കി, ഡോക്ടര്‍ക്കു മുന്നില്‍ മൊഴി നല്‍കി…. മൂന്നും ഒരേ മൊഴികള്‍… പീഡിപ്പിക്കപ്പെട്ട ദിവസം കുട്ടിയെ ബ്ലീഡിങ്ങിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഗൈനക് വിഭാഗത്തിലെ ഡോക്ടറെ കാണിച്ചിരുന്നു… ആ വൈദ്യ പരിശോധനയില്‍ ഇങ്ച്വറി വ്യക്തമാണ് … എന്നിട്ടും സാഹചര്യ തെളിവുകളുടെ അഭാവമത്രെ….വൈദ്യ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞിട്ടും കുട്ടിയെ പീഡിപ്പിച്ച വ്യക്തിയുടെ പേര് കുട്ടി കൃത്യമായി പറഞ്ഞിട്ടും സാഹചര്യ തെളിവുകള്‍ എന്ന ന്യായത്തിന് പിന്നിലെ രാഷ്ട്രീയം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ല എന്ന് കരുതരുത്…
പത്തുവയസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒളിവില്‍ പാര്‍ക്കുന്ന പ്രതിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യുക എന്ന പ്രാഥമിക നടപടി പോലും സ്വീകരിക്കാത്ത പൊലീസ് സാഹചര്യത്തെളിവുകളുടെ അഭാവത്തിലേക്ക് വിരല്‍ ചൂണ്ടുന്നതിന്റെ കാര്യകാരണം മനസ്സിലാക്കാന്‍ ക്രിമിനോളജിയില്‍ ഡോക്ട്രേറ്റ് വേണ്ട..
നമുക്കൊരൊറ്റ മുദ്രാവാക്യം മാത്രമുയര്‍ത്താം…. പോക്സോ കേസ് പ്രതി ബിജെപി പ്രാദേശിക നേതാവ് പത്മരാജനെ പൊലീസ് അറസ്റ്റു ചെയ്യുക….
സ്ത്രീകളെ, പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും പില്‍ക്കാലത്ത് സ്ഥലനാമത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന കേസുകള്‍ കേരളത്തില്‍ വ്യാപിക്കുകയാണ് പാലത്തായി പീഡന കേസ് എന്നല്ല ഈ കേസ് അറിയപ്പെടേണ്ടത് പ്രതിയുടെ പേരില്‍ കേസുകള്‍ ചര്‍ച്ച ചെയ്യപ്പെടണം ബിജെപി പ്രാദേശിക നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസ് എന്ന് തന്നെ ഈ കേസ് അടയാളപ്പെടുത്തേണ്ടതുണ്ട്….
