വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ. ഒരു ഡസന്‍ പേരുകളും അവര്‍ക്കു കിട്ടിയ വോട്ടിംഗ് ശതമാനവും വിലയിരുത്തിയപ്പോഴാണ് 27% വോട്ടുമായി പിണറായി വിജയൻ പ്രഥമ സ്ഥാനത്ത് വന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടുത്ത കേരള മുഖ്യമന്ത്രിയാകണമെന്ന് 23% പേർ ആഗ്രഹിക്കുമ്പോൾ നിലവിലെ ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ പിന്തുണച്ച് 12% പേർ രംഗത്തെത്തി. പ്രളയത്തിലും കോവിഡ് പ്രതിരോധത്തിലും മികച്ച നേതൃത്വം നൽകിയതാണ് പിണറായി വിജയൻ്റെ തുടർഭരണം ജനങ്ങൾ ആഗ്രഹിക്കാൻ കാരണം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്ത കേരള മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ 5% പേരാണെന്നാണ് സർവേ ഫലം പറയുന്നത്. എന്നാൽ അതിലും കൂടുതൽ ആൾക്കാർ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നത് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെയാണ്. 7% പേരുടെ പിന്തുണ സുരേന്ദ്രന് ലഭിച്ചു.
