ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷവും അതിർത്തി തുറക്കാൻ തയ്യാറാകാതെ കർണാടക. അതിർത്തിയിൽ കൂടുതൽ പോലീസിനെയും ബിജെപി സർക്കാർ വിന്യസിച്ചിട്ടുണ്ട്. ഗുരുതര അവസ്ഥയിലുള്ള രോഗികളെ പോലും തടയുന്ന മനുഷ്യത്വവിരുദ്ധ പ്രവൃത്തിയാണ് സംസ്ഥാനത്തിൻ്റെത്.
ഈ വിഷയത്തിൽ ഇന്ന് കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ നടത്തിയ ട്വീറ്റ് വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ട്വീറ്റിനെതിരെ രംഗത്തെത്തിയ. പിണറായിയിൽ നിന്നും കർണാടകത്തെ രക്ഷിക്കുക’ എന്ന ഹാഷ്‌ടാണ് ട്വീറ്റിൽ ചേർത്തിരിക്കുന്നത്.
ഇത്തരം കാര്യങ്ങൾ ഒരു രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി മാത്രമാണ് കാണാൻ സാധിക്കുന്നതെന്നും എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് അദ്ദേഹം സ്വീകരിക്കുന്നതെന്ന് പിടികിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സാപരമായ സഹായങ്ങൾ നിഷേധിക്കുന്നത് മനുഷ്വത്വപരമല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നിൽ നിന്നും രക്ഷിക്കുക എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അത് അവിടെ മാത്രമല്ല ഇവിടെയും ചിലർ ഉയർത്തുന്നതായി കേൾക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി വിജയൻ കാസർകോട്ട് ഒരുക്കണം. ഇത്രയും വർഷമായിട്ടും കാസർകോട്ട് സ്വന്തമായൊരു മെഡിക്കൽ കോളേജില്ലാത്തത് കേരള മോഡൽ എന്താണെന്ന് കാട്ടി തരികയാണെന്നും കട്ടീൽ ട്വിറ്ററിൽ കുറിച്ചിരുന്നു.
