പിഎം കെയറിന്റെ രൂപികരണം കേന്ദ്രമന്ത്രിസഭ അറിയാതെ; രഹസ്യമായി കൈകാര്യം ചെയ്യുന്നത് കോടികള്‍

വിവാദമായ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് രൂപികരണം കേന്ദ്രമന്ത്രിസഭ അറിഞ്ഞിരുന്നില്ലെന്ന് വിവരാവകാശ രേഖ. കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ഒരു തവണ പോലും ചര്‍ച്ചചെയ്യാതെയാണ് പിഎം കെയര്‍ഫണ്ട് രൂപികരിച്ചതെന്നാണ് ക്യാമ്പിനറ്റ് സെക്രട്ടറി നല്‍കിയ മറുപടി.ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് സമര്‍പ്പിച്ച വിവരാവകാശ ചോദ്യങ്ങള്‍ക്കാണ് ക്യാമ്പിനറ്റ് സെക്രട്ടറി മറുപടി നല്‍കിയത്.

ഏത് മന്ത്രിസഭായോഗത്തിലാണ് പി.എം കെയര്‍ ഫണ്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് എന്നായിരുന്നു അഞ്ജലി ചോദിച്ചത്. പി.എം കെയര്‍ ഫണ്ടിന് മന്ത്രിസഭാ അനുമതി ഇല്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 28 നാണ് പി.എം കെയര്‍ ഫണ്ട് രൂപീകരിക്കുന്നത്.

കഴിഞ്ഞ ദിവസം പി.എം കെയര്‍ ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്ന ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എന്‍.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ വിലക്കില്ലെന്നും കോടതി വിലയിരുത്തി.

പിഎം കെയേഴ്സിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ പ്രകാരം നല്‍കിയ നിരവധി അപേക്ഷകള്‍ പ്രധാനമന്ത്രികാര്യാലയം നേരത്തേ തള്ളിയിരുന്നു. വിവരാവകാശനിയമത്തിലെ 2 (എച്ച്) പ്രകാരമുള്ള ‘പൊതു ഉടമസ്ഥതയിലുള്ള’ ഫണ്ട് അല്ലാത്തതിനാല്‍ വിവരങ്ങള്‍ നല്‍കില്ലെന്നാണ് മറുപടി. വ്യക്തികളും സംഘടനകളും സ്വമേധയാ നല്‍കുന്ന സംഭാവനയായതിനാല്‍ പരിശോധിക്കാന്‍ ഇല്ലെന്ന് അറിയിച്ച് സിഎജിയും കൈകഴുകി. കോടികള്‍ പിരിച്ച പിഎം കെയര്‍ ഫണ്ടിന്റെ തുടക്കം മുതലുള്ള എല്ലാ നീക്കവും ദുരൂഹതയുയര്‍ത്തുന്നതാണ്.

Vinkmag ad

Read Previous

ഒരു കേന്ദ്രമന്ത്രിയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കേന്ദ്ര ജലശക്തിവകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ആശുപത്രിയിൽ

Read Next

രാജ്യത്ത് കോവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 69,878 പേര്‍ക്ക് വൈറസ് ബാധ

Leave a Reply

Most Popular