കോവിഡിനെ ചെറുക്കാൻ നടപ്പിലാക്കിയ ലോക്ക്ഡൗണിൽ വലയുന്ന പാവപ്പെട്ടവരെ സഹായിക്കാൻ സർക്കാർ ഏർപ്പാടാക്കിയ കമ്മ്യൂണിറ്റി കിച്ചണിൽ തുപ്പി ബിജെപി എംഎൽഎ. ഗുജറാത്ത് രാജ്കോട്ടിലെ ബിജെപി എംഎൽഎയാണ് നീചമായ പ്രവൃത്തി ചെയ്തത്.
രാജ്കോട്ട് ഈസ്റ്റ് എംഎൽഎയായ അരവിന്ദ് രായിയാനിയാണ് കമ്മൂണിറ്റി കിച്ചണിൽ തുപ്പിയത്. ഇതിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്. സംഭവം വിവാദമായതിനെത്തുടർന്ന് പൊതുസ്ഥലത്ത് തുപ്പിയാലുള്ള ഫൈൻ അടച്ച് അതിൻ്റെ രസീത് കാണിച്ചിരിക്കുകയാണ് അരവിന്ദ്.
എംഎൽഎ പാൻ ചവച്ച് തുപ്പുന്നതാണ് വീഡിയോയിലുള്ളതെന്നും ഈ ലോക്ക്ഡൗണിൽ എല്ലാ പാൻ കടകളും അടച്ചിട്ടിരിക്കുമ്പോൾ ബിജെപിക്കാർക്ക് എവിടെ നിന്നാണ് പാൻ ലഭിച്ചതെന്നും ചോദ്യം ഉയരുന്നു. ഇതിന് മുമ്പ് വിവാദങ്ങളിൽ പെട്ടിട്ടുള്ള ആളാണ് അരവിന്ദ് രായിയാനി
