കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അപര്യാപ്തമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡും ലോക്ക്ഡൗണും കാരണം മോശം അവസ്ഥയിലായ പാവങ്ങളെ അടിയന്തരമായി സഹായിച്ചില്ലെങ്കില്‍ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പു നല്‍കി.
ഇപ്പോഴത്തെ പാക്കേജ് അപര്യാപ്തമാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അക്കൗണ്ടില്‍ നേരിട്ട് പണം എത്തിക്കണം. അവരുടെ കൈകളില്‍ പണമില്ലാത്തതാണ് പ്രശ്‌നം. കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തിന് റേറ്റിംഗ് ഉണ്ടാക്കുന്നത് കര്‍ഷകരും തൊഴിലാളികളുമാണ്. വിദേശ ഏജന്‍സികളുടെ റേറ്റിംഗിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആകുലപ്പെടരുത്. താന്‍ പറയുന്നത് രാഷ്ട്രീയത്തിന് അതീതമായിട്ടാണെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. ഇളവുകള്‍ അനുവദിക്കുന്നത് ആലോചിച്ചു വേണം. പ്രായമുള്ളവരെയും രോഗികളെയും പരിഗണിച്ചുവേണം ഇളവുകള്‍ നല്‍കാനെന്നും രാഹുല്‍ഗാന്ധി നിര്‍ദേശിച്ചു.
സൂം വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് അവതരിപ്പിച്ച, പാവങ്ങള്‍ക്ക് വര്‍ഷത്തില്‍ 72,000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിക്ക് സമാനമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
