മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഹിന്ദുസന്യാസിമാരെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ ബിജെപി പ്രാദേശിക നേതാക്കള്‍ പ്രതികള്‍. സംഘപരിവാര സംഘടനകളും റിപ്പബ്ലിക്ക് ചാനലുമുള്‍പ്പെടെ പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകം ഒരു സമുദായത്തിന്റെ മേല്‍ ആരോപിക്കുന്നതിനിടയിലാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്.
കേരളത്തില്‍ ഈ വിഷയത്തില്‍ പ്രതിഷേധവും കരിദിനവും സംഘടിപ്പിച്ച കെപി ശശികലയുള്‍പ്പെടെയുള്ളവരും ഈ കൊലപാകത്തിന്റെ ഉത്തരവാദിത്വം ന്യൂനപക്ഷ സംഘടനകള്‍ക്ക്‌മേലാണ് കെട്ടിവച്ചത്. മുസ്‌ലീങ്ങള്‍ ഹിന്ദുസന്യാസിമാരെ കൊലപ്പെടുത്തിയെന്ന് വ്യാപകമായി സോഷ്യല്‍ മീഡിയവഴി സംഘപരിവാര്‍ പ്രചരിപ്പിച്ചു. എന്നാല്‍ അറസ്റ്റിലായ നൂറിലധികം പേരില്‍ ഒരാള്‍പോലും മുസ്ലീം സമുദായത്തില്‍ നിന്ന് ഉണ്ടായില്ല. മാത്രമല്ല പിടിക്കപ്പെട്ടവരില്‍ അധികവും സംഘപരിവാര്‍ അനുകൂലികളും ആയിരുന്നു.
രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും മഹാരാരാഷ്ട്രയിലെ പാല്‍ഘറില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി സംഭവത്തിലെ രണ്ട് പ്രതികള്‍ കൃത്യമായി ബിജെപി പ്രാദേശിക ഭാരവാഹികളാണ് ഇവരെ പുറത്താക്കാന്‍ പോലും സംഘപരിവാര്‍ സംഘടനകള്‍ തയ്യാറായിട്ടില്ല എന്നതാണ് കൗതുകകരം.
കേസിലെ 61, 65ാം പ്രതികളായ ഈശ്വര്‍ നികുലെ, ബാഹു സത്വേ എന്നിവരാണ് ബിജെപി ഭാരവാഹികളെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ആരോപിച്ചു. ദഹാനു മണ്ഡല്‍ ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍ ഈശ്വര്‍ നികുലെയെ ബിജെപി ഭാരവാഹിയായി വിശേഷിപ്പിച്ചത് കാണാം.
ബാഹു സത്വേ ബൂത്ത് തലത്തിലുള്ള ഭാരവാഹിയാണ്. നിരവധി ചിത്രങ്ങളിലൊന്നില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ ബിജെ.പി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട.്
