പാലത്തായി പീഡനക്കേസ്: പ്രതിയെ രക്ഷിക്കാൻ പ്രോസിക്യൂഷൻ ഒത്തുകളി; ബിജെപി നേതാവിന് വേണ്ടിവാദിച്ച് സർക്കാർ

കണ്ണൂർ പാലത്തായിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ബിജെപി നേതാവും അദ്ധ്യാപകനുമായ പത്മരാജൻ പീഡിപ്പിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതിക്കായി കോടതിയിൽ. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന കേസിലാണ് അപൂർവ്വമായ ഇടപെടൽ ഉണ്ടായത്.

കേസന്വേഷണത്തിലുടനീളം ആഭ്യന്തര വകുപ്പും പോലിസും ബിജെപി നേതാവിനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ്  പീഢനത്തിനിരയായ ബാലിക കളവു പറയുകയാണെന്ന് പ്രോസിക്യൂട്ട കോടതിയിൽ വാദിച്ചത്. അത്യപൂര്‍വ വിസ്താരത്തിനാണ് കോടതിമുറി സാക്ഷ്യം വഹിച്ചതെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്.

പ്രതിയെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഐജി ശ്രീജിത്ത് പെണ്‍കുട്ടിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളാണ് ക്രൈംബ്രാഞ്ച് നിയോഗിച്ച കൗണ്‍സിലര്‍മാരുടെ റിപോര്‍ട്ട് എന്ന പേരില്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ നല്‍കിയത്. ഇരയ്ക്കു നീതി ഉറപ്പാക്കാന്‍ ശ്രമിക്കേണ്ട പബ്ലിക് പ്രസിക്യൂട്ടര്‍ പ്രതിയെ കുറ്റവിമുക്തനാക്കാനും ഇരയെ ദ്രോഹിക്കാനും നടത്തുന്ന ശ്രമം നിയമരംഗത്ത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്.

ഇത് സംസ്ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംഘപരിവാര വിധേയത്വത്തിന്റെ ഭാഗമാണെന്ന് കെ കെ റൈഹാനത്ത് ആരോപിച്ചു. കേരളീയ സമൂഹത്തെ ലജ്ജിപ്പിക്കും വിധം വിദ്യ നുകരാന്‍ മുന്നിലെത്തിയ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെ പോക്സോ കേസില്‍ നിന്ന് ഒഴിവാക്കാന്‍ നടത്തിയ ഗൂഢാലോചന ഇതിനകം വ്യക്തമായതാണ്. അതിന്റെ തനിയാവര്‍ത്തനമാണ് കോടതിയിലും നടക്കുന്നതെന്ന് കെ കെ റൈഹാനത്ത്.

Vinkmag ad

Read Previous

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്; 2243 പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ; 13 മരണം

Read Next

പോലീസ് സംഘപരിവാര്‍ കലാപകാരികള്‍ക്കൊപ്പം ചേര്‍ന്നു; ഡല്‍ഹി മുസ്ലീം വിരുദ്ധകലാപത്തില്‍ പോലീസിനെതിരെ ആംനസ്റ്റിയുടെ റിപ്പോര്‍ട്ട്

Leave a Reply

Most Popular