പാലക്കാട് കോങ്ങാമ്പാറയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ മൂന്ന് യൂവാക്കള്‍ക്ക് പരിക്കേറ്റു. വാഹനം തടഞ്ഞ് നിര്‍ത്തി വഴിയിലൂടെ പോകാന്‍ കഴിയ്യില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാക്കള്‍ സഞ്ചരിച്ച വാഹനം തടയുകയും വഴിയിലൂടെ പോവാന്‍ പാടില്ലെന്ന് പറഞ്ഞ് ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിക്കുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ആക്രമണം. ആസിഫ്, അര്‍ഷിദ്, അനീഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
‘ഞങ്ങള്‍ മുസ്ലിങ്ങള്‍ ആണെന്ന കാരണം പറഞ്ഞാണ് ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചത്. നീ മുസ്ലിമല്ലേ എന്ന് ചോദിച്ചുകൊണ്ട് മുസ്ലിം വേഷധാരിയായ ഞങ്ങളിലൊരാളെ ആര്‍.എസ്.എസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചക്കുകയായിരുന്നു’. എന്ന് മര്‍ദ്ദനമേറ്റ യുവാവ് പറഞ്ഞതായി ഡൂള്‍ ന്യൂസ് പറയുന്നു.ല
പൊലീസില്‍ വിവരമറിയിച്ചതിന് പിന്നാലെ പതിനാലോളം പേര്‍ ബൈക്കിലെത്തി തങ്ങളെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയുടെയും കുട്ടികളുടെയും മുന്നിലിട്ടും അവര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് ആസിഫ് പറഞ്ഞു. മര്‍ദ്ദനമേറ്റ യുവാക്കള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടന്ന സമയത്ത് പൊലീസിനെ വിവരമറിയിച്ചുവെങ്കിലും ഇതുവരെയും പൊലീസ് മൊഴിയെടുക്കാന്‍ എത്തിയിട്ടില്ലെന്നും ആസിഫ് പറഞ്ഞു. പ്രദേശത്തെ പ്രധാന ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
