മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിസോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയ യുവാവിനെതിരേ പോലിസ് കേസെടുത്തു. വെള്ളിമ്പുറം സ്വദേശി അഖില്‍ കൃഷ്ണക്കെതിരേയാണ് തിരൂരങ്ങാടി പോലിസ് കേസെടുത്തത്.
ഫേസ് ബുക്കില്‍ അഖില്‍ കൃഷ്ണ എന്ന അക്കൗണ്ടില്‍ നിന്നും ഹാന്‍സ് പാക്കറ്റില്‍ ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു എ റസാഖ് നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്
