പശ്ചിമ ബംഗാളിൽ മുൻ സിപിഎം എംപിയും അത്‌ലറ്റുമായ ജ്യോതിർമോയി സിക്ദർ ചൊവ്വാഴ്ച ബിജെപിയിൽ ചേർന്നു. നേരത്തെ ബിജെപി പ്രസിഡൻ്റ് ദിലീപ് ഘോഷുമായി ‘ചായ് പെ ചർച്ച’ പരിപാടിക്കായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ മുൻ സിപിഎം എംപി ബിജെപിയിൽ ചേരുന്നത് വലിയ ചർച്ചയ്ക്ക് വഴിവക്കും. മികച്ച് മദ്ധ്യദൂര ഓട്ടക്കാരി കൂടിയാണ് ജ്യോതിർമോയി.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ടിക്കറ്റിൽ കൃഷ്ണനഗർ സീറ്റിൽ നിന്ന് മത്സരിച്ച് ബി.ജെ.പി സ്ഥാനാർത്ഥി സത്യബ്രത മുഖർജിയെ പരാജയപ്പെടുത്തിയാണ് 50 കാരിയായ ജ്യോതിർമോയി സിക്ദാർ രാഷ്ട്രീയത്തിലേക്ക് കടന്നത്.
2009 ലെ തിരഞ്ഞെടുപ്പിൽ സിക്ദാർ വീണ്ടും കൃഷ്ണനഗർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും നടനും രാഷ്ട്രീയക്കാരനുമായ തപസ് പോളിനോട് പരാജയപ്പെട്ടു.
പരാജയത്തെത്തുടർന്ന്, രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്ന സിക്ദാർ കഴിഞ്ഞ വർഷം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പാർട്ടിക്ക് പിന്തുണ നൽകിയാണ് വീണ്ടും വാർത്തകളിൽ ഇടം നേടിയത്.
