വീട്ടമ്മയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കുടുക്കിയത് അതിബുദ്ധി. കൊല്ലപ്പെട്ട വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും സഹപാഠിയായിരുന്ന സുനിതയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ കാണാനില്ലെന്ന പരാതിയില്‍ ശ്രീകുമാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തൃപൂണിത്തറയില്‍ കാമുകിക്കൊപ്പം വീട് വാടകക്കെടുത്ത് താമസം തുടങ്ങിയത്. കാമുകിയുമൊത്തുള്ള പരാതിക്കാരന്റെ ജീവിതം നിരീക്ഷിച്ചതോടെയാണ് കേസില്‍ വിഴിത്തിരിവുണ്ടായത്.
സെപ്റ്റംബറിലാണ് തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ വച്ച് പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ആയുര്‍വേദ ചികിത്സയ്ക്കെന്നു പറഞ്ഞാണ് ഉദയംപേരൂരില്‍ നിന്ന് വിദ്യയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. അവിടെയെത്തി ഒരു റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്തു. അതേ റിസോര്‍ട്ടില്‍ മുകളിലത്തെ നിലയിലെ മുറിയില്‍ പ്രേംകുമാറിന്റെ കാമുകി സുനിതയുമുണ്ടായിരുന്നു.
അമിതമായി മദ്യം നല്‍കിയശേഷം കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുനെല്‍വേലിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തിരുനെല്‍വേലിയില്‍ നിന്ന് തിരികെയെത്തിയ പ്രേംകുമാര്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. മുമ്പ് രണ്ടുമൂന്ന് തവണ ഇവരെ കാണാതായിട്ടുണ്ട്. അന്നൊക്കെ രജിസ്റ്റര്‍ ചെയ്തിരുന്ന പരാതികളും സഹായകമാകുമെന്ന് പ്രേംകുമാര്‍ കണക്കുകൂട്ടി.
വിദ്യയെ കൊലപ്പെടുത്താനും മൃതദേഹം ഉപേക്ഷിക്കാനുമെല്ലാം സുനിത ബേബിയുടെ സഹായം പ്രേംകുമാറിനുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കൃത്യം നിര്‍വ്വഹിച്ചത് താന്‍ തനിച്ചാണെന്ന് പ്രേംകുമാര്‍ മൊഴി നല്‍കി.
സംഭവത്തില്‍ അരങ്ങേറിയത് തമിഴ്സിനിമ 96 മോഡല്‍ പ്രണയവും ദ്യശ്യം മോഡല്‍ കൊലപാതകവുമാണ്. പ്രേംകുമാറും സുനിതയും പഠിച്ചത് ഒരേ സ്‌കൂളില്‍. അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും ഇരുവഴിക്ക് പിരിഞ്ഞു. 25 വര്‍ഷത്തിന് ശേഷം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് ഒരുമിച്ചു കൂടി. അവിടെ വെച്ച് ഇരുവരും തമ്മില്‍ കണ്ടതോടെ വീണ്ടും പ്രണയം മൊട്ടിട്ടു. സുനിത വിവാഹിതയാണ്. അതില്‍ മൂന്നു കുട്ടികളുമുണ്ട്. പ്രേംകുമാറും ഭാര്യയും വിദ്യയും തമ്മിലുള്ള വിവാഹ ബന്ധത്തിലും നിറയെ പ്രശ്നങ്ങളായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രേംകുമാറിനെ വിവാഹം ചെയ്യുന്നതിന് മുന്‍പേ സുനിത വിവാഹിതയായിരുന്നു.
തിരുവനന്തപുരത്തെ പേയാടുള്ള റിസോര്‍ട്ടില്‍ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി പ്രേംകുമാര്‍ കൊലപ്പെടുത്തുകയായിരുന്നു. പ്രേംകുമാറും കാമുകി അനിതയും ചേര്‍ന്ന് വാഹനത്തില്‍ തിരുനെല്‍വേലിയില്‍ കൊണ്ടുവന്ന് മൃതദേഹം തള്ളി. അതിന് ശേഷമാണ് പ്രേം കുമാര്‍ ഉദയംപേരൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും. മൃതദേഹം ഒളിപ്പിക്കാനുള്ള ആശയം മറ്റൊരു ക്ലാസ്മേറ്റ്സില്‍ നിന്ന് ലഭിച്ചതെന്നാണ് ഇരുവരും പറയുന്നു.
