പള്ളിവികാരി മൊബൈലില്‍ സൂക്ഷിച്ച ചിത്രങ്ങള്‍ ലീക്കായി; ഇടുക്കിയില്‍ സീറോ മലബാര്‍ സഭയെ നാണക്കേടിലാക്കി പുതിയ വിവാദം

പള്ളി ഓഫിസിലെ ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ച പള്ളിവികാരി കുടുങ്ങി.ഇടുക്കിയിലെ കട്ടപ്പന വെള്ളയാംകുടി ഇടവകയിലെ ഫാദര്‍ ജെയിംസ് മംഗലശേരിയും യുവതിയും ഒരുമിച്ചുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഇടുക്കിയിലെ മാര്‍ ആനിക്കുഴിക്കാട്ടിലിന് പകരം പുതിയ ബിഷപ്പിനെ തെരഞ്ഞെടുക്കുന്ന വേളയില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നിലിന് ഒപ്പം ഷോട്ട് ലിസ്റ്റില്‍ പരിഗണിക്കപ്പെട്ട വൈദീകനായിരുന്നു പുതിയ വിവാദ നായകന്‍. ഈ ലിസ്റ്റില്‍ നിന്നും നെല്ലിക്കുന്നില്‍ തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പായി മാറി. ജെയിംസ് മംഗലശ്ശേരി ആകട്ടെ ഇടവകയിലെ വെള്ളയാംകുടി ഫൊറോന പള്ളിയില്‍ തുടരുകയും ചെയ്തു.
ഇടവകയ്ക്ക് കീഴിലെ ഒരു ജീവനക്കാരിയെയാണ് അവരുടെ ജീവിത സാഹചര്യം മുതലെടുത്ത് വൈദികന്‍ കെണിയില്‍ പെടുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നത്.

ദുരുപയോഗം ചെയ്ത ശേഷം മൊബൈലില്‍ ചിത്രങ്ങളും പകര്‍ത്തി ഇതാണ് വൈദികന് കുരുക്കായി മാറിയത്. അനുവാദമില്ലാതെ സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുന്നത് നിയമവിരുദ്ധമായ കുറ്റമാണ്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും കുറ്റകരമാണ്. വൈദികന്‍ മൊബൈല്‍ നന്നാക്കാന്‍ വേണ്ടി കൊടുത്തപ്പോഴാണ് ഈ ദൃശ്യങ്ങള്‍ ലീക്കായത് എന്നാണ് പുറത്തുവരുന്ന വിവരം.

സംഭവം പാട്ടായതോടെ സഭ ഇദ്ദേഹത്തെ സ്ഥാനത്തും നീക്കി പകരം മറ്റൊരാളെ നിയമിക്കുകയായിരുന്നു. നാട്ടില്‍ നിന്ന് മുങ്ങിയ വൈദികനിപ്പോള്‍ സഭയുടെ കീഴിലുള്ള സ്ഥാപനത്തില്‍ രഹസ്യമായി കഴിയുകയാണ്.

Vinkmag ad

Read Previous

നടുറോഡില്‍ ചത്തനായയെ ഭക്ഷണമാക്കുന്ന മനുഷ്യന്‍; മോഡിയുടെ അച്ചേദിന്‍ ഇന്ത്യയിലെ കാഴ്ച്ചകള്‍ !

Read Next

മദ്യം വിറ്റഴിക്കാനുള്ള ആപ്പിലും വെട്ടിപ്പ്; മദ്യവില്‍പ്പന ആരംഭിക്കാന്‍ വൈകും

Leave a Reply

Most Popular