യോഗി സർക്കാരിൻ്റെ കാലത്ത് ഉത്തർപ്രദേശിൽ പോലീസ് അഴിഞ്ഞാടുകയാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ. പരാതിക്കാരായ യവതിയുടെയും മകളുടെയും മുന്നിൽ പൊലീസ് ഇൻസ്പെക്ടർ സ്വയംഭോഗം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
യുപിയിലെ പോലീസ് അതിക്രമങ്ങളിൽ ഏറ്റവും അവസാനം പുറത്തുവന്നതാണ് ഈ സംഭവം. ദവരിയയിലെ ഭട്നി പോലീസ് സ്റ്റേഷനിലാണ് ലൈംഗീക അതിക്രമം അരങ്ങേറിയത്. പരാതി നൽകാനെത്തിയ അമ്മയുടെയും മകളുടെയും മുന്നിൽ വച്ച് സ്റ്റേഷൻ ഓഫീസർ ഭിഷ്പാൽ സിംഗ് യാദവാണ് അതിക്രമം കാണിച്ചത്.
ഇക്കഴിഞ്ഞ ജൂൺ 22ന് പരാതി നൽകാനായി സ്റ്റേഷനിൽ എത്തിയ യുവതിക്കും മകൾക്കുമാണ് ദുരനുഭവുണ്ടായത്. ഈ ദൃശ്യം പൊലീസ് ഉദ്യോഗസ്ഥൻ അറിയാതെ യുവതിയുടെ മകൾ മൊബൈൽഫോണിൽ ചിത്രീകരിച്ചു. ഉദ്യോഗസ്ഥൻ സ്ത്രീകളുടെ മുന്നിൽവെച്ച് സ്വയംഭോഗം ചെയ്യുന്ന ദൃശ്യം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
പിന്നീട് യുവതിയുടെ പരാതിയിൽ ഭട്നി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതായി ഡിയോറിയ പോലീസ് സൂപ്രണ്ട് (എസ്പി) ശ്രീപതി മിശ്ര അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തതായും എസ്.പി അറിയിച്ചു.
