മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പമ്പ ഡാമിന്റെ ഷട്ടറുകൾ രണ്ടടി തുറക്കും. കുറഞ്ഞ അളവിൽ മാത്രമേ വെള്ളം പുറത്തുവിടുകയുള്ളൂ. നിയന്ത്രിതമായ അളവിൽ വെള്ളം തുറന്നുവിടുന്നത് പിന്നീട് രാത്രിയിൽ മഴ തുടർന്നാൽ വലിയ അളവിൽ വെള്ളം ഒഴുക്കുന്ന സാഹചര്യം ഒഴിവാക്കാനാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് പറഞ്ഞു.
40 സെന്റീമീറ്റർ ഉയരത്തിലാകും പമ്പാനദിയിൽ വെള്ളം ഉയരുക. ഷട്ടർ തുറന്ന് അഞ്ച് മണിക്കൂറിള്ളിൽ വെള്ളം റാന്നിയിലെത്തും. അതിനുശേഷം ചെങ്ങന്നൂർ വഴി വെള്ളം നാളെ ഉച്ചയോടെ തിരുവല്ലയിലെത്തും. വെള്ളം വലിയതോതിൽ ഉയരില്ലെന്നും മുൻകാലങ്ങളിലേതുപോലുള്ള ആശങ്കവേണ്ടെന്നും കലക്ടർ അറിയിച്ചു.
