ബെന്‍സ് കാറുകളുടെ എക്‌സ്‌ക്ലൂസീവ് വര്‍ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ പത്ത് ബെന്‍സുകാറുക ള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് മുറിയനാലിലെ ജോഫി എന്നയാളുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് വര്‍ക്ക് ഷോപ്പാണ് ഇന്ന് രാവിലെ കത്തി നശിച്ചത്.
3 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് സൂചന പതിനാറോളം കാറുകള്‍ ഭാഗികമായികി നശിച്ചു. രണ്ട് കാറുകള്‍ മാത്രമാണ് പുറത്തെടുക്കാനായത്. അകത്തുണ്ടായിരുന്ന സ്‌പെയര്‍പാര്‍ട്‌സപകളും പൂര്‍ണ്ണമായും അഗ്നിക്കിരയായി. ഷേപ്പ് 75 ശതമാനവും കത്തിനശിച്ചു.
കോഴിക്കോട് ജില്ലയിലെ തന്നെ ബെന്‍സ് കാറുകള്‍ക്കുമാത്രമായുള്ള പ്രത്യേക വര്‍ക്ക് ഷോപ്പാണിത്.രാവിലെ സ്ഥാപനത്തിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ വീട്ടിലുള്ള സ്ത്രീ ഉടമയായ ജോഫിയെ വിവരം അറിയിക്കുകയായിരുന്നു. ജോഫിയെത്തിപ്പോഴേക്ക് തീ പരമാവധി പടര്‍ന്നു കഴിഞ്ഞിരുന്നു.
നാട്ടുകാരും ജോഫിയും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. പെട്രോള്‍ കാറുകള്‍ ഓരോന്നായി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ചൂടും പുകയും വര്‍ധിച്ചതും തീയണക്കുന്നതിന് തടസമായി. പിന്നീട് നരിക്കുനി, വെള്ളിമാട്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി മണിക്കൂറുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് തീയണക്കാനായത്. തീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല.
