ബളാല്‍ അരിങ്കല്ലിലെ ആന്‍മേരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവൻ കൊല്ലാൻ പദ്ധതിയിട്ട സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലില്‍ ആല്‍ബിന്‍ കുറ്റംസമ്മതിച്ചു. വീട്ടുകാരെ ഒന്നാകെ വകവരുത്തുകയായിരുന്നു യുവാവിന്‍റെ ലക്ഷ്യം. തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ വെള്ളിയാഴ്ച ഹോസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
