കോവിഡിനെ പ്രതിരോധിക്കാനാകാതെ രാജ്യം. 24 മണിക്കൂറിനിടെ 48,513 കൊവിഡ് പോസിറ്റീവ് കേസുകളും 768 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗമുക്തരാകുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസമായി. തമിഴ്‌നാട്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. ഓരോ ദിവസം അരലക്ഷത്തിനടുത്ത് ആൾക്കാർക്കാണ് രാജ്യത്ത് കൊവിഡ് ബാധിക്കുന്നത്. ലോകത്ത് ഉയര്‍ന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കില്‍ ആന്ധ്ര മുന്നിലെത്തി.
24 മണിക്കൂറിനിടെ ആന്ധ്രയില്‍ 7948 ഉം മഹാരാഷ്ട്രയില്‍ 7717 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും രോഗികളെക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരായി.
24 മണിക്കൂറിനിടെ 10,333 പേര്‍ക്ക് രോഗം ഭേദമായി. കര്‍ണാടകയില്‍ 5000 ലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 2000 കടന്നു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1056 രോഗബാധിതര്‍ ഉണ്ടായി.
അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 22,205 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 261 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. കര്‍ണാടകയില്‍ മരണം രണ്ടായിരം കടന്നു. 5536 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.തമിഴ്‌നാട്ടില്‍ 88 പേര്‍ കൂടി മരിച്ചു. മരണസംഖ്യ 3659 ആയി. 6972 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 2,27,688 ആണ് ആകെ രോഗബാധിതര്‍.
രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് തുടരുമ്പോഴും ഏറ്റവും കുറവ് സാമ്പിൾ പരിശോധനകൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയിൽ ആയിരത്തിൽ 153 പേരെ പരിശോധിക്കുന്നു. എന്നാൽ, ആയിരം പേരിൽ 12 പേരെയാണ് ഇന്ത്യയിൽ പരിശോധിക്കുന്നത്.
