പഞ്ചാബ് മദ്യ ദുരന്തം; മെതനോൾ വിതരണം ചെയ്ത പെയിന്‍റ് കട ഉടമ അറസ്റ്റിൽ

പഞ്ചാബ് മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ലുധിയാന ആസ്ഥാനമായുള്ള പെയിന്‍റ് കട ഉടമയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഡ്രം മെതനോൾ വിതരണം ചെയ്തുവെന്നാരോപിച്ചാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പെയിന്‍റ് കട ഉടമ രാജീവ് ജോഷിയെ പിടികൂടിയതെന്ന് പൊലീസ് ഡയറക്ടർ ജനറൽ ദിങ്കർ ഗുപ്ത പറഞ്ഞു. പഞ്ചാബിലെയും ഡൽഹിയിലെയും വിവിധ സ്ഥലങ്ങളിൽ നിന്ന് വിവിധതരം മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ജോഷി നൽകിയ വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

തൻ തരാൻ, അമൃത്സർ, ഗുരുദാസ്പൂരിലെ ബറ്റാല എന്നിവിടങ്ങളിൽ മദ്യദുരന്തത്തിനിരയായി 111 പേർ മരിച്ചു. ജോഷിയെയും മറ്റ് രണ്ട് പ്രധാന കൂട്ടാളികളെയും അറസ്റ്റുചെയ്തതോടെ കേസിലെ അറസ്റ്റുകളുടെ എണ്ണം 40 ആയി ഉയർന്നതായി ഗുപ്ത പറഞ്ഞു. അമൃത്സർ, തൻ തരൺ, ഗുരുദാസ്പൂർ (ബറ്റാല) എന്നിവിടങ്ങളിൽ നടത്തിയ 563 റെയ്ഡുകളിലാണ് അറസ്റ്റ്.
Vinkmag ad

Read Previous

‘ഇനിയും അഭിനയിക്കാത്തതില്‍ സന്തോഷം, നാണിക്കേണ്ട, എന്തിനാണ് പൊള്ളയായ സംസാരം’; പ്രിയങ്ക ഗാന്ധിയോട് ഒവൈസി

Read Next

കശ്മീരിലെ അടിച്ചമര്‍ത്തല്‍ ഇന്ത്യ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി

Leave a Reply

Most Popular