പകൽക്കൊള്ള തുടരുന്നു: ഇന്ധന വില ഇന്നും വർദ്ധിച്ചു; ഇതുവരെ കൂടിയത് എട്ട് രൂപയോളം

ഇന്ധന വിലയിലെ പകൽക്കൊള്ള തുടരുകയാണ്. പതിമൂന്നാം ദിവസവും വില വർദ്ധിച്ചു. ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് കൂടിയത്. 13 ദിവസംകൊണ്ട് ഡീസലിന് ലീറ്ററിന് 7 രൂപ 28 പൈസയാണ് കൂടിയത്. പെട്രോളിന് 7 രൂപ 28 പൈസയും വര്‍ദ്ധിച്ചു.

13 ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന് ഏഴ്​​ രൂപ 28 പൈസയും പെട്രോളിന് ഏഴ്​ രൂപ ഒമ്പത് പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 78.37 രൂപയും ഡീസൽ ലിറ്ററിന് 72.97 രൂപയുമായി.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധി​ച്ചുവെന്ന്​​ ചൂണ്ടിക്കാണിച്ചാണ് എണ്ണക്കമ്പനികൾ ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂൺ ആറിന്​ അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞുവെങ്കിലും വില കുറച്ചില്ല. മേയ് മാസം എണ്ണ വില 20 ഡോളറിലേക്ക്​ കൂപ്പുകുത്തിയെങ്കിലും തീരുവ വർധിപ്പിക്കുക വഴി അതി​ൻ്റെ ഗുണഫലം ജനങ്ങൾക്ക്​ ലഭിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ല.

ഇന്ധന വില വർധന മൂലം അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കാൻ സാധ്യതയുള്ളത്​ കോവിഡ്​ മൂലം ദുരിതത്തിലായ സാധാരണ ജനങ്ങളെ ആ​ശങ്കയിൽ ആഴ്​​ത്തുന്നുണ്ട്​. ഈ രീതിതുടർന്നാൽ മൂന്ന് മാസത്തിനുള്ളിൽ പെട്രോൾ, ഡീസൽ നിരക്ക് 80-85 രൂപ നിരക്കിലെത്താൻ സാധ്യതയുണ്ടെന്ന്​ വിദഗ്ധർ മുന്നറിയിപ്പ്​ നൽകുന്നു.

സർക്കാർ തീരുവ വർദ്ധിപ്പിച്ചതിനാൽ വന്ന നഷ്ടം നികത്തുകയാണ് എണ്ണകമ്പനികൾ. അതിനാൽ തന്നെ കേന്ദ്ര സർക്കാരിൽ നിന്നും പ്രതികരണം ഒന്നും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല.

Vinkmag ad

Read Previous

ചൈനീസ് ഭക്ഷണം ഉപേക്ഷിക്കണം: കേന്ദ്രമന്ത്രി; ചൈനീസ് കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ച് റയിൽവേ

Read Next

രാജ്യം ഭയപ്പെടുത്തുന്ന സ്ഥിതിയിലേയ്ക്ക്: 24 മണിക്കൂറിൽ പതിനയ്യായിരത്തിലധികം രോഗികൾ

Leave a Reply

Most Popular