പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി വരുത്തി സർക്കാർ; പുതിയ വിജ്ഞാപനം പുറത്തിറക്കി

കോവിഡ് 19 ഫലപ്രദമായി തടയുന്നതിന് പകര്‍ച്ചവ്യാധി നിയമത്തില്‍ സർക്കാർ ഭേദഗതി വരുത്തി. പുതിയ വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. അടുത്ത ഒരു വർഷത്തേയ്ക്ക് (അല്ലെങ്കിൽ പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങൾ സംബന്ധിച്ചാണ് സർക്കാർ വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങൾ നിയമപരമാക്കുന്നതാണ് ഭേദഗതി.

പ്രധാന നിർദേശങ്ങൾ:

1. പൊതു സ്ഥലങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധo. 6 അടി അകലം പാലിക്കണം.

2. കല്യാണങ്ങൾക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് ഒരു സമയത്ത് 20 പേരും മാത്രം.

3. സമരങ്ങൾ, കൂടി ചേരലുകൾ തുടങ്ങിയവയ്ക്ക് മുൻകൂർ അനുമതി വേണം. അനുമതി കിട്ടിയാൽ 10 പേർക്ക് മാത്രം. പങ്കെടുക്കാം.

4. പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല.

5.കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.

Vinkmag ad

Read Previous

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ; ചെന്നിത്തലയെക്കാൾ വോട്ട് കെ സുരേന്ദ്രന്

Read Next

ഡബ്ല്യുസിസിയിൽ വരേണ്യ നിലപാടെന്ന് സംവിധായിക വിധു വിൻസെൻ്റ്; അപവാദ പ്രചരണങ്ങൾക്കെതിരെ രാജിക്കത്ത് പുറത്ത് വിട്ടു

Leave a Reply

Most Popular