ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റവലിൽ മലയാളി തിളക്കം

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റവലിൽ മലയാളി തിളക്കം .മികച്ച നടനായി നിവിൻ പോളി തിരഞ്ഞെടുക്കപ്പെട്ടു .ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ ‘ മൂത്തോൻ’ സിനമയിലെ അഭിനയത്തിനാണ് താരത്തിന് ഈ നേട്ടം സ്വന്തമായത് . മികച്ച ചിത്രവും മൂത്തോൻ’ തന്നെ . മികച്ച നടൻ ,മികച്ച സിനിമ എന്നിവ ഉൾപ്പടെ മൂന്ന് പുരസ്കാരങ്ങളാണ് മൂത്തോൻ സ്വന്തമാക്കിയത്. മികച്ച ബാല താരമായി സഞ്ജന ദീപുവും തിരഞ്ഞെടുക്കപ്പെട്ടു. നിരവധി രാജ്യാന്തര മേളകളിൽ തിളങ്ങിയ മൂത്തോന് ഗീതു മോഹൻദാസ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം . കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് മേള സംഘടിപ്പിച്ചത്. ഫലപ്രഖ്യാപനവും ഓൺലൈൻ വഴി തന്നെയായിരുന്നു.
Vinkmag ad

Read Previous

മുസ്ലീങ്ങളെ ജീവനോടെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; ഡല്‍ഹി വംശഹത്യയില്‍ കലാപകാരിയുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

Read Next

കേന്ദ്ര സര്‍ക്കാരിൻ്റെ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്‌നാട്; ത്രിഭാഷാ നയം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി

Leave a Reply

Most Popular