നോപ്പാളി യുവാവിൻ്റെ തല മൊട്ടയടിച്ച കേസിൽ വൻ വഴിത്തിരിവ്; ആറ് വിശ്വഹിന്ദു സേന പ്രവർത്തകർ പിടിയിൽ

നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലിയുടെ രാമനെക്കുറിച്ചുള്ള പ്രത്സാവനയിൽ പ്രകോപിതരായി നേപ്പാളി യുവാവിൻ്റെ തല മൊട്ടയിടിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. സംഭവത്തിൽ വിശ്വഹിന്ദു സേന പ്രവർത്തകർ അറസ്റ്റിലായപ്പോഴാണ് നിജസ്ഥിതി പുറത്ത് വന്നത്.

നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ എതിർക്കുന്നതിനായി തങ്ങളുടെ സ്ഥിരം ആക്രമണ പദ്ധതിയായ തലമൊട്ടയടിക്കുന്നതിനായി വിശ്വഹിന്ദു സേന യുവാവിന് പണം നൽകി എന്നാണ് പുറത്തുവരുന്ന വിവരം. പണം നൽകി ജയ് ശ്രീറാം, ‘നേപ്പാള്‍ മൂര്‍ദാബാദ് എന്നൊക്കെ വിളിപ്പിക്കുകയായിരുന്നു എന്നാണ് വാരണസി പോലീസ് പറയുന്നത്.

സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായും വാരണസി പോലിസ് സൂപ്രണ്ട് (എസ്എസ്പി) അമിത് പതക് പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണസിയിലെ രാജേന്ദ്ര പ്രസാദ് ഗംഗാ ഘട്ടിനു സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

വീഡിയോയില്‍ കണ്ട യുവാവുമായി ബന്ധപ്പെട്ടിരുന്നു എന്നും 1000 രൂപ നല്‍കിയാണ് നേപ്പാളിയായി അഭിനയിച്ചതെന്ന് അയാള്‍ പറഞ്ഞതായും വാരണസി സീനിയര്‍ പോലിസ് സൂപ്രണ്ട് (എസ്എസ്പി) അമിത് പതക് അറിയിച്ചു. വീഡിയോയില്‍ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി മൂര്‍ദാബാദ് എന്നും വിളിപ്പിച്ചിരുന്നു.

Vinkmag ad

Read Previous

സ്വര്‍ണക്കടത്ത്: യുഎഇ കോണ്‍സല്‍ ഗൺമാനെ ചോദ്യം ചെയ്തു; ആശുപത്രിയിൽ വച്ചാണ് നടപടി

Read Next

മാസങ്ങളായി തമ്മിലടി: ഒടുവിൽ പരാതിയുമായി പശ്ചിമ ബംഗാൾ ഗവർണർ; പരാതി നൽകിയത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്

Leave a Reply

Most Popular