മോദി സർക്കാരിൻ്റെ പദ്ധതികളിൽ കൊട്ടിഘോഷിച്ച് നടപ്പിലാക്കുകയും വമ്പൻ പരാജയമായി മാറുകയും ചെയ്ത ഒന്നാണ് നോട്ട് നിരോധനം. കള്ളനോട്ടുകൾ തടയാനെന്ന പേരിൽ നടപ്പാക്കിയ നിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൻ്റെ വ്യാജനിറങ്ങുന്നതിൽ 37.5 ശതമാനം വർധന.
നിരോധനത്തിലെ വിഡ്ഢിത്തം സാമ്പ്തതിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടികളാണ് ഇപ്പോൾ ലഭിക്കുന്നത്. റിസർവ് ബാങ്കിന്റെ 2019-20 വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് വ്യാജനോട്ട് വർദ്ധനവിനെക്കുറിച്ച് സൂചിപ്പിക്കുന്നത്.
2019 ഏപ്രിൽമുതൽ 2020 മാർച്ചുവരെയുള്ള കാലയളവിൽ 30,054 കള്ളനോട്ടുകളാണ് 500 രൂപയുടേതായി കണ്ടെത്തിയത്. മുൻവർഷമിത് 21,865 എണ്ണമായിരുന്നു. അതേസമയം, 2000 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ 22.1 ശതമാനത്തിന്റെ കുറവുണ്ടായി. 21,847 എണ്ണത്തിൽനിന്ന് 17,020 എണ്ണമായാണ് കുറഞ്ഞത്.
2019-’20 കാലത്ത് ആകെ 2,96,695 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. മുൻവർഷമിത് 3,17,384 എണ്ണമായിരുന്നു. പിടിച്ചെടുത്തതിൽ കൂടുതൽ 100 രൂപാ നോട്ടുകളാണ്. 1,68,739 എണ്ണം.
