കൊവിഡ് വ്യാപിച്ച ആഫ്രിക്കയിലെ നൈജീരിയയിൽ കുടുങ്ങി ആയിരക്കണക്കിന് ഇന്ത്യക്കാർ. ഇവരിൽ 200 മലയാളികളും ഉൾപ്പെടുന്നു. കേന്ദ്ര സർക്കാർ ആഫ്രിക്കൻ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി ഇടപെടാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇവർ പ്രതിഷേധവും നടത്തി.
കുടുങ്ങി കിടക്കുന്വരില്‍ ഗര്‍ഭിണികളും വിസാ കാലാവധി കഴിഞ്ഞവരുമടക്കമുണ്ട്. ഇതിനിടെ മലയാളികള്‍ ചേര്‍ന്ന് ചാര്‍ട്ടേര്‍ഡ് വിമാനം തയ്യാറാക്കിയെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും മറ്റും ഇതുവരെ അനുമതി ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നു.
‘ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ അനുമതിക്കായി തങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് ടെസ്റ്റുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും നൈജീരിയയില്‍ കുറവാണ്. ആശങ്കാജനകമാണ് സ്ഥിതി’ മലയാളിയായ ഡോ.അരുണ്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ ഇന്ത്യക്കാര്‍ നൈജീരിയയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ നൈജീരിയയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ തന്നെ ആളുകള്‍ സാമൂഹിക അകലം പാലിക്കാത്ത സ്ഥിതിയാണ്. പ്രമുഖ വ്യക്തികള്‍ മരിച്ചാല്‍ വന്‍ജനപ്രവാഹമാണ് കാണാനാവുക. ഇത് മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തിന് വലിയ ആശങ്കസൃഷ്ടിക്കുന്നുണ്ടെന്നും അരുണ്‍ പറഞ്ഞു. ഇരുപതോളം ഇന്ത്യക്കാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേര്‍ മരിച്ചിട്ടുമുണ്ട്. അതേ സമയം മലയാളികള്‍ക്ക് ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കരീബിയന്‍ രാജ്യമായ ഹെയ്തിയിലും മലയാളികളടക്കം നാല്പതോളം ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുന്നുണ്ട്. ക്യൂബയിലെ ഇന്ത്യന്‍ എംബസി വഴിയാണ് സര്‍ക്കാര്‍ ഇവരുമായി ബന്ധപ്പെടുന്നത്. രോഗം തടയാനായില്ലെങ്കില്‍ ആഫ്രിക്കയില്‍ രണ്ട് ലക്ഷത്തോളം പേരുടെ ജീവന്‍ നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
