അതിർത്തിയിൽ നിന്നും നേപ്പാൾ സൈന്യം പിടിച്ചുകൊണ്ടുപോയ ആളെ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് നേപ്പാൾ സൈന്യം അതിർത്തിയിൽ വെടുവയ്പ്പ് നടത്തിയത്. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കൽക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് രാം ലഗാന്‍ യാദവ് (45) ഇന്ത്യക്കാരനെ നേപ്പാള്‍ സായുധ പൊലീസ് സേന(എപിഫ്) കസ്റ്റയിലെടുത്തത്. ഇയാളെ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വിട്ടയച്ചത്. അതിര്‍ത്തി കടന്നതിന് ഇന്ത്യന്‍ കര്‍ഷകന്‍ നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇതിനിടെയാണ് രാം ലഗാന്‍ യാദവിനെ വിട്ടയച്ചത്.
സിതാമര്‍ഹി സ്വദേശിയായ രാം ലഗാന്‍ യാദവ് നേപ്പാളില്‍ താമസിക്കുന്ന മരുമകളെ കാണുന്നതിനായി അതിര്‍ത്തി കടന്നെത്തുകയായിരുന്നു. അതിര്‍ത്തി കടന്നതിന് വെള്ളിയാഴ്ച ഇന്ത്യന്‍ കര്‍ഷകന്‍ വികേഷ് യാദവ്(22) നേപ്പാള്‍ പൊലീസിൻ്റെ വെടിയേറ്റ് മരിക്കുകയും ഉദയ് താക്കൂര്‍(24), ഉമേഷ് റാം(18) എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
