നിർഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റും. മരണവാറൻ്റ് ഡൽഹി കോടതി സ്റ്റേ ചെയ്തില്ല. നാളെ വെളുപ്പിനെ 5.30ന് തൂക്കിലേറ്റുമെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചു. വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.
രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അതില്‍ തീരുമാനമായിട്ടില്ലെന്നുമായിരുന്നു പ്രതികളുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ രണ്ടാമതും സമര്‍പ്പിച്ചിരിക്കുന്ന ദയാഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നാണ് രാഷ്ട്രപതി തീരുമാനിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
നിര്‍ഭയ പ്രതികളുടെ വധശിക്ഷ നാളെ രാവിലെ 5.30 ന് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അവസാന നിമിഷത്തില്‍ വധശിക്ഷ വൈകിപ്പിക്കാന്‍ പല വഴികളിലൂടെയും പ്രതികള്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രതി അക്ഷയ് സിംഗിന്റെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു.
