സർക്കാരിനെതിരെയുള്ള വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ നിയമസഭാ സമ്മേളനം ഈ മാസം 24 ന് ചേരാൻ തീരുമാനം . നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഒറ്റ ദിവസത്തേക്കാണ് സമ്മേളനം. ധനകാര്യബില്‍ പാസാക്കുന്നതിനാണ് ഇത്. ഇതിന് പുറമെ രാജ്യസഭാ തെരഞ്ഞടുപ്പും ഈ മാസം 24നാണ്. എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്.
24നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയായിരിക്കും വോട്ടെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എംവി ശ്രേയാംസ് കുമാറും യു.ഡി.എഫ് സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്.
