കൊറോണ വ്യാപനം തടയാൻ കടുത്ത നടപടികളാണ് ഫിലിപ്പീൻസ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് 2660 കേസുകളാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 163 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് മാസമാണ് രാജ്യം അടച്ചിടാണ് പ്രസിഡൻ്റ് തീരുമാനിച്ചത്.
ലോക്ക്ഡൗണ്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് നേരത്തെ പ്രസിഡൻ്റ് റോഡിഗ്രോ ഡ്യൂറ്റേർട്ടെ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ വെടിവച്ച് കൊല്ലാൻ പോലീസിനും പട്ടാളത്തിനും ഉത്തരവ് നൽകിയതായും വാർത്ത പുറത്ത് വന്നിരുന്നു.
ഇപ്പോൾ അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് രാജ്യത്ത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും ഉദ്യാഗസ്ഥനെ മൂർച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാളെ (63) വെടിവച്ചുകൊന്നു. ഇയാൾ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നു. കോവിഡ് മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതിന് ഒരാളെ വെടിവച്ചുകൊല്ലുന്ന ലോകത്തെ ആദ്യ സംഭവമാണിത്.
