നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവിന് ഒളിവാസം ഒരുക്കിയത് എബിവിപി വനിതാ നേതാവിന്റെ വീട്ടില്‍

പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് പത്മരാജനെ ഒളിവില്‍ പാര്‍പ്പിച്ചത് ബിജെപിയുടെ സംഘടിത കേന്ദ്രമായ പൊയ്‌ലൂരിലെ ബിജെപി നേതാവിന്റെ വീട്ടില്‍. കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇയാള്‍ ഇവിടെ തങ്ങുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു. പോലീസിലെ ഒരു വിഭാഗത്തിന്റെ സംരക്ഷണയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുവമോര്‍ച്ചാ എബിവിപി സംസ്ഥാന നേതാക്കളായ ദമ്പതികളുടെ വീട്ടില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പോക്‌സോ കേസിലെ പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യുന്നത്.

വിദ്യാര്‍ത്ഥിനിയെ പിഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിച്ചതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിഷേധം കത്തിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയായിരുന്നു. സിപിഎമ്മും എസ് എഫ് ഐയും ഉള്‍പ്പെടെ പ്രതിയെ അറസ്റ്റ് ചെയ്ണമെന്നആവശ്യവുമായി രംഗത്തെത്തേണ്ട സാഹചര്യമുണ്ടായി.

ഇതോടെ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എങ്ങിനെയും ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇന്ന് രാവിലെ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് ബിജെപി നേതാവിന്റെ ബന്ധുവിടുകളിലും ബിജെപി നേതാക്കളുടെ വീടുകളിലും വ്യാപകമായി റെയ്ഡ് ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ ബിജെപി നേതാക്കളായ ദമ്പതികളുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്.

Vinkmag ad

Read Previous

പീഡനത്തിനിരയാക്കപ്പെട്ട കുട്ടി അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്‍കി, മജിസ്‌ട്രേറ്റിനു മുന്നില്‍ 164നല്‍കി, ഡോക്ടര്‍ക്കു മുന്നില്‍ മൊഴി നല്‍കി…. മൂന്നും ഒരേ മൊഴികള്‍… എന്നിട്ടും ബിജെപി നേതാവ് രക്ഷപ്പെട്ടു ! ശ്രീജ നെയ്യാറ്റിന്‍കരയുടെ കുറിപ്പ്

Read Next

ലോകത്തെ സാധാരണ നിലയിലാക്കാൻ കഴിയുന്നത് ഒന്നേയുള്ളൂ; ഈ വർഷം തന്നെ അത് സംഭവിക്കുമെന്ന് പ്രതീക്ഷ

Leave a Reply

Most Popular