നാട് കോവിഡ് ഭീതിയിൽ കഴിയുമ്പോൾ വീട്ടിലിരുന്ന് രാമായണം സീരിയല്‍ കണ്ട കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന് എതിരെ രൂക്ഷ വിമര്‍ശനം. മന്ത്രി തൻ്റെ ട്വിറ്റർ അക്കൌണ്ടിലാണ് രാമായണം കാണുന്ന ചിത്രം പോസ്റ്റ് ചെയ്തത്.
കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ മന്ത്രി ട്വീറ്റ് ഡിലീറ്റ് ചെയ്തു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് നിന്ന് കൂട്ട പലായനങ്ങള്‍ നടക്കുമ്പോള്‍ മന്ത്രി രാമായണം കണ്ട് രസിക്കുന്നു എന്നായിരുന്നു വിമര്‍ശനം. ഞാന്‍ രാമായണം കാണുകയാണ്, നിങ്ങളോ? എന്നായിരുന്നു ജാവഡേക്കറിന്റെ ട്വീറ്റ്. പ്രധാമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടെ മെന്‍ഷന്‍ ചെയ്തായിരുന്നു ട്വീറ്റ്.
ജനങ്ങള്‍ ഭയത്തില്‍ പലായനം ചെയ്യുമ്പോഴും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുമ്പോഴും മന്ത്രി സീരിയല്‍ കണ്ടിരിക്കുന്നു എന്ന് വിമര്‍ശിക്കുന്നവര്‍ പറയുന്നു. ലോക്ക്ഡൗണിന്റെ ഭാഗമായി ദൂരദര്‍ശന്‍ മഹാഭാരതം, രാമായണം സീരിയലുകള്‍ വീണ്ടും പ്രക്ഷേപണം ചെയ്യാന്‍ ആരംഭിച്ചിരുന്നു.
