നാട്ടുകാരുടെ പ്രതിസന്ധിക്കിടെ മുങ്ങി ബിജെപിയിലെ ഗ്രാമീണ എംപി; കാണ്മാനില്ലെന്ന് പോസ്റ്റർ പതിച്ച് നാട്ടുകാർ

ബിജെപിയിലെ ഗ്രാമീണനായ എംപിയെന്നും മന്ത്രിയെന്നും പേരെടുത്ത ആളാണ് പ്രതാപ് ചന്ദ്ര സാരംഗി. സാധാരണക്കാരനായി ജീവിക്കുന്ന വ്യക്തി എന്നൊക്കെയുള്ള പുകഴ്ത്തലോടെ വാർത്തകളിൽ നിറയുന്ന സാരംഗി ഇപ്പോൾ വാർത്തയാകുന്നത് അദ്ദേഹത്തിൻ്റെ മണ്ഡലത്തിൽ ജനങ്ങൾ ഒട്ടിച്ച പോസ്റ്ററിലൂടെയാണ്.

കോവിഡ് വ്യാപനത്തിന്റെ കാലത്ത് തങ്ങളുടെ എം.പിയെ കാണാനില്ലെന്ന് പറഞ്ഞ് ഒഡീഷയിലെ ബാലസോറില്‍ പോസ്റ്ററുകള്‍ നിറയുകയാണ്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും ബാലസോര്‍ എം.പിയുമായ പ്രതാപ് ചന്ദ്ര സാരംഗിയെ കാണാനില്ലെന്നാണ് പോസ്റ്റര്‍. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്.

ജനത കര്‍ഫ്യൂവിനിടെ മാര്‍ച്ച് 22നാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്നാണ് പ്രതിപക്ഷമടക്കം ആരോപിക്കുന്നത്. ഒറീസയില്‍ ആംഫന്‍ കാറ്റ് വീശിയതിനെ തുടര്‍ന്ന് നിറയെ നാശനഷ്ടങ്ങളുണ്ടായപ്പോഴും സാരംഗിയെ കണ്ടില്ലെന്ന് ആരോപണമുണ്ട്.

Vinkmag ad

Read Previous

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം തയ്യാറാക്കാൻ നേപ്പാൾ; നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ലിപുലേഖ് പ്രദേശം ഏറ്റെടുക്കാൻ ശ്രമം

Read Next

സർക്കാർ അവഗണന: ദലിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; ഓൺലൈൻ പഠനത്തിൽ നിന്ന് പുറത്തായത് കുട്ടിയുടെ ജീവനെടുത്തു

Leave a Reply

Most Popular