വില വർദ്ധനവിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഇതുവരെ മോദിയിൽ നിന്നോ ബിജെപി സർക്കാരിൻ്റെ ഭാഗമായി നിൽക്കുന്നവരിൽ നിന്നോ ലഭിച്ചിട്ടില്ല. പെട്രോൾ വില വർദ്ധനവ് രാജ്യത്ത് കക്കൂസ് നിർമ്മിക്കുന്നതിനാണെന്ന് മറുപടിപറഞ്ഞ കേന്ദ്രമന്ത്രിമാർ വരെയുണ്ട്.
ഇപ്പോഴിതാ ആ ഗണത്തിലേക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മരളീധരനും എത്തിയിരിക്കുകയാണ്. അധികം ഈടാക്കുന്ന പണം നാടിൻ്റെ വികസനത്തിനായാണ് ഉപയോഗിക്കുക എന്നാണ് ഇന്ധന നികുതി വർദ്ധനവിനെക്കുറിച്ച് മുരളീധരൻ പറുന്നത്.
പെട്രോൾ വില കുറയുകയാണ് ചെയ്തതെന്നും ധനമന്ത്രി തോമസ് ഐസക്ക് പറയുന്നതിന് മറുപടി പറയാനില്ലായെന്നും വി.മുരളീധരന്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ കുറവിന്റെ ഒരംശമാണ് കൂട്ടിയത്. ഇന്നലെ വരെ ലഭിച്ച ഇന്ധനവിലയേക്കാൾ കൂടുതൽ വരില്ലായെന്നും ഇന്ധന വില വർധന നാടിന്റെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കൂട്ടി. പെട്രോളിനും ഡീസലിനും ചുമത്തുന്ന പ്രത്യേക എക്സൈസ് തീരുവ രണ്ട് രൂപ വര്‍ധിപ്പിച്ചു. എട്ട് രൂപയായിരിക്കും ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക എക്സൈസ് തീരുവ. റോഡ് സെസും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 10 രൂപയായിരിക്കും റോഡ് സെസ്.
