നാട്ടിലെത്തിയശേഷം മടങ്ങിപ്പോകാത്തവർക്ക് ധനസഹായം; ധനസഹായത്തിന് വിമാന ടിക്കറ്റ് നിർബന്ധമില്ല

നാട്ടിലെത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാതെ ഇരിക്കുന്ന വിദേശ മലയാളികൾക്കുള്ള ധനസഹായത്തിന് വിമാനടിക്കറ്റ് നിർബന്ധമില്ല. ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്കാണ് ധനസഹായം.

മടങ്ങിപ്പോകാത്തവർക്കുള്ള 5000 രൂപയുടെ ധനസഹായത്തിന്  ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.  എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ് ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു.

കാലാവധി കഴിയാത്ത വിസ, പാസ്പോർട്ട് ഉള്ളവർക്കും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. ടിക്കറ്റിന്റെ പകർപ്പ് ഇല്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കില്ല. മെയ് 5 വരെ അപേക്ഷ സ്വീകരിക്കും.

Vinkmag ad

Read Previous

ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗം ഭേദമായി;

Read Next

ഏവരെയും ഞെട്ടിച്ച് കിം പൊതുവേദിയിൽ; ഫാക്ടറി ഉദ്ഘാടനത്തിൻ്റെ ഫോട്ടോ പുറത്ത്

Leave a Reply

Most Popular