സംസ്ഥാനത്തെ ഏറെകുഴക്കിയ കോവിഡ് രോഗിയായകാസർഗോഡ് സ്വദേശി ആശുപത്രിയിലും തൻ്റെ വിക്രിയകൾ തുടരുന്നു. അസുഖബാധിതനായി ഏഴ് ദിവസം കറങ്ങി നടന്ന ഇദ്ദേഹം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.
രോഗിക്ക് വിഐപി പരിഗണന നല്‍കി ഒരുക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രകോപിപ്പിച്ചാണ് ഇയാള്‍ കഴിയുന്നത്. ജീവനക്കാര്‍ പറയുന്നതൊന്നും അനുസരിക്കാന്‍ ഇയാള്‍ കൂട്ടാക്കുന്നില്ല. ധിക്കാരവും അഹങ്കാരവും കാട്ടുന്ന രോഗി വലിയ കുഴപ്പമാണ് വാർഡിൽ സൃഷ്ടിക്കുന്നത്.
ജനാലയുള്ള മുറി വേണമെന്ന് പറഞ്ഞായിരുന്നു ആദ്യ ദിവസത്തെ ഇയാളുടെ ബഹളം. രോഗബാധിതന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അത് ആക്ഷേപമുണ്ടാക്കുമെന്ന് കരുതിയ ആരോഗ്യവകുപ്പ് അധികൃതര്‍ ജനാലയുള്ള, വലിയ മുറി ഇയാള്‍ക്ക് നല്‍കി. ഈ മുറി നല്‍കിയിട്ടും ഇയാള്‍ ധിക്കാരം തുടരുകയാണ്.
ജനാല തുറന്നിട്ട് അതിലൂടെ പുറത്തേക്ക് തുപ്പിക്കൊണ്ടിരിക്കുകയാണ് എന്ന് ജീവനക്കാര്‍ പറയുന്നു. റൂട്ട് മാപ്പ് സഹകരിക്കാന്‍ തയാറാകാതിരുന്നതു പോലെ ചികിത്സയ്ക്കും ഇയാള്‍ സഹരിക്കുന്നില്ലെന്നാണ് പരാതി. വിഐപിക്കെതിരെ ആരും കേസെടുക്കാന്‍ തയാറാവില്ലെന്നും ജീവനക്കാര്‍ പറയുന്നു. ഇയാളുടെ സുഹൃത്തും ധിക്കാരത്തോടെയാണ് പെരുമാറുന്നത്.
