സമ്പർക്കം പുലർത്തിയവർക്ക് കോവിഡ് ബാധിച്ചാൽ നിരീക്ഷണത്തിൽ പോകേണ്ടത് സാധരണക്കാർ മാത്രമാണോ എന്നചോദ്യവുമായി കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് രംഗത്ത്. പ്രധാനമന്ത്രിക്കും ഉത്തർ പ്രദേഷ് മുഖ്യമന്ത്രിക്കും ഇതൊന്നും ബാധകമല്ലേയെന്നും ദിഗ്വിജയ് സിംഗ് ചോദിച്ചു.
ഉത്തർപ്രദേശ് മന്ത്രി കമല റാണി വരുൺ കോവിഡ് ബാധിച്ച് മരിച്ചതും സംസ്ഥാനത്തെ ബിജെപി പ്രസിഡൻ്റ് സ്വതന്ത്രദേവ് സിംഗിന് വൈറസ് ബാധിച്ചതും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് ബാധയുണ്ടായതുമായി ഒക്കെ ബന്ധപ്പെടുത്തിയാണ് ദിഗ്വിജയ് സിംഗിൻ്റെ ചോദ്യം. ട്വിറ്ററിലാണ് അദ്ദേഹം തൻ്റെ അഭിപ്രായം പങ്കുവച്ചത്.
ഇത്തരം അവസരങ്ങളിൽ പ്രധാനമന്ത്രിയുടെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും നിരീക്ഷണത്തിൽ കഴിയേണ്ടതില്ലേ എന്നായിരുന്നു ദിഗ്വിജയ് സിംഗിൻ്റെ ചോദ്യം. കൂടാതെ ഈ മാസം അഞ്ചാം തീയ്യതി നടത്താനിരിക്കുന്ന രാമക്ഷേത്രത്തിൻ്റെ ഭൂമി പൂജ മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
