നരേന്ദ്രമോദിയുടെ തട്ടകത്തിൽ സംഘപരിവാർ രാഷ്ട്രീയത്തിന് തിരിച്ചടി. ഗുജറാത്ത് സർവകലാശാല സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എ.ബി.വി.പിയെ തകർത്ത് കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ.
ആകെയുള്ള എട്ട് സീറ്റിൽ ആറുസീറ്റും കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) നേടി. നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സെനറ്റ് തിരഞ്ഞെടുപ്പ് നടന്നത്.
‘പ്രധാനമന്ത്രി മോദിയുടെ ജന്മനാട്ടിൽ വിദ്യാർത്ഥികൾ ബിജെപിയുടെ വിഭജന നയങ്ങൾ നിരസിച്ച് ഐക്യ ഇന്ത്യയുടെ പ്രത്യയശാസ്ത്രം തിരഞ്ഞെടുത്തു. ഗുജറാത്ത് യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ 8 സീറ്റുകളിൽ 6 എണ്ണവും എൻഎസ്‌യുഐ നേടി’. : എൻ.എസ്.യു.ഐ ട്വിറ്ററിൽ കുറിച്ചു.
