നമ്മുടെ മുഖ്യന്‍ മാസാണ് ആര്‍ അരുണ്‍ രാജ് എഴുതുന്നു…..

തുടരെ തുടരെ കേരളം നേരിടുന്നത് ഇത് അഞ്ചാമത്തെ യുദ്ധം.ഓഖിയും നിപ്പയും, രണ്ടു പ്രളയവും കഴിഞ്ഞ് ഇപ്പോൾ കൊറോണയെന്ന മഹാവ്യാധിയും. ദുരന്തങ്ങളെയെല്ലാം അക്ഷോഭ്യനായി നേരിടുന്ന നമ്മുടെ മുഖ്യൻ്റെ മുഖത്ത് ആശങ്കയില്ല. ഈ കാലത്തെയും നാം അതിജീവിക്കുമെന്ന ആത്മ വിശ്വാസവും, ദൃഢ നിശ്ചയവും.

കൊവിഡ് ഭീതിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ, ഇവിടെ ഈ കൊച്ചു കേരളം ലോകത്തിനാകെ അതിജീവനത്തിൻ്റെ പുത്തൻ മാതൃക കാണിച്ചു തരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വം കേരളത്തിന് നൽകുന്ന കരുത്തിൻ്റെ മികവാണിത്. പാവപ്പെട്ടവരുടെ പടത്തലവൻ എ.കെ.ജി യുടെ മറ്റൊരു മുഖം ഇന്ന് ലോക ജനത പിണറായി വിജയനിൽ കാണുന്നുവെന്ന് പറഞ്ഞാൽ തെറ്റാവില്ല. ആരോഗ്യമേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും മുഖ്യൻ്റെ ശ്രദ്ധയെത്തുന്നുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിനും, പ്രവർത്തനങ്ങൾക്ക് ഉപദേശം നൽകാനും വിദഗ്ധരെ ഉൾപ്പെടുത്തി ഉപദേശക സമിതിയ്ക്ക് രൂപം നൽകി. ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നു പറഞ്ഞ അദ്ദേഹം, പരിഭ്രാന്തി വേണ്ടെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനും മറന്നില്ല. രോഗബാധിതരായി നമ്മുടെ നാട്ടിൽ അകപ്പെട്ട 8 ഓളം വിദേശികളെ ചികിത്സിച്ച് രോഗം ഭേദമാക്കി തിരിച്ചയച്ചു.കൊവിഡിൽ കൂപ്പ് കുത്തിയ ജനതയ്ക്ക്, ആശ്വാസമായി 20000 കോടിയുടെ സാമ്പത്തിക പാക്കേജ്.

എല്ലാവർക്കുമുണ്ട് കരുതൽ…

രോഗബാധിതർക്ക് മാത്രമല്ല, ലോക്ക് ഡൗണിൽ ജീവിതം കുരുങ്ങിയവർക്കെല്ലാം ജീവൻ പകരുന്ന കാഴ്ച്ചയാണ് നാം കണ്ടത്.പരിമിതികൾക്കുള്ളിലും മനുഷ്യൻ്റെയും, ജീവ ജാലങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങൾക്ക് മുടക്കം വരുത്തിയില്ല. സംസ്ഥാനത്ത് അവശ്യത അനുഭവിക്കുന്നവർക്കും അതിഥി
തൊഴിലാളികൾക്കും തുടങ്ങി കുരങ്ങിനും തെരുവ് നായ്ക്കും ഉൾപ്പെടെ ഭക്ഷണമെത്തിക്കാൻ സാമൂഹിക അടുക്കളയെന്ന നൂതന ആശയം ഫലപ്രദമായി. കുടിവെള്ളമെത്തിക്കാൻ കലക്ടർമാർക്കും നിർദ്ദേശം.
അംഗൻവാടി കുട്ടികൾക്ക് ഭക്ഷണം വീട്ടിലെത്തിക്കാൻ നിർദ്ദേശം.സംഘടനാ പ്രവർത്തനത്തിൽ കാണിച്ച അതേ മികവ് തന്നെയാണ് ഈ ഘട്ടത്തിലും അദ്ദേഹത്തിന് മുതൽകൂട്ടായത്.

പ്രവാസികൾക്ക് നാട്ടിലെത്താൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന ഡയറക്ടർ ജനറൽ ഓഫ് എവിയേഷൻ സർക്കുലർ ഇറക്കിയപ്പോൾ, സ്വന്തം നാടുകളിലേക്ക് വരരുതെന്ന് പറയുന്നത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യ മന്ത്രിയ്ക്കും കത്തയച്ചു. തുടർന്ന് ലോക കേരളസഭയുടെയും, പ്രവാസി സംഘടനകളുടെയും ഏകോപനത്തിൽ കടൽ കടന്നും പ്രവാസികൾക്ക് മുഖ്യൻ്റെ കരുതൽ എത്തി. അർധരാത്രിയിൽ ലോക്കോഡൗണിൽ കുടുങ്ങിപ്പോയ ഹൈദ്രാരബാദിലെ ടി സി എ സിൽ ജോലി ചെയ്യുന്ന സംഘവും മുഖ്യൻ്റെ ജാഗ്രത അറിഞ്ഞവരാണ് .

നിലപാടും, ഏകോപനവും.

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യമെന്ന നിലപാടിൽ നിന്നും മുഖ്യൻ തെല്ലടിപോലും മാറിയില്ല.നാടിൻ്റെ ആവശ്യം യഥാക്രമം കേന്ദ്ര സർക്കാരിൽ എത്തിച്ചും,പ്രാദേശികതലം വരെ ഉത്തരവാദിത്വoവിഭജിച്ചു നൽകിയുമാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്.
ആൾക്കൂട്ടത്തിൻ്റെ നേതാവാകാൻ ഒരിക്കലും പരിശ്രമിച്ചിട്ടില്ലാത്ത മുഖ്യമന്ത്രി ഇപ്പോഴും സ്വീകരിച്ചത് അതേ ശൈലി തന്നെ.

വിമർശനങ്ങളും, ശാസനയുo, അഭിനന്ദനവും..

തലസ്ഥാനത്തെ നിയന്ത്രണത്തിൽ വീഴ്ച പറ്റിയതിൽ, കലക്ടർക്ക് വീഡിയോ കോൺഫറൻസിലൂടെ ശാസന. കണ്ണൂരിൽ നിരത്തിലിറങ്ങിയ സന്നദ്ധ പ്രവർത്തകരെ ഏത്തയിടിച്ച സംഭവത്തിൽ, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കും ആവർത്തിക്കാൻ പാടില്ലാത്തതെന്ന താക്കീത്.കോവിഡ് കാലത്തെ
ഉത്തരവാദിത്വത്തോടെയുള്ള മാധ്യമ പ്രവർത്തനത്തെ അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള വർഗീയ പ്രചരണത്തിനും കൃത്യമായ പ്രതികരണം.
കർണാടകം ‘സേവ് കർണാടക ഫ്രം പിണറായി എന്ന് പറയുമ്പോഴും, മുഖ്യൻ അവിടെയുള്ള അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് കേരളത്തിൽ ചികിത്സ തേടാൻ സൗകര്യം ഒരുക്കി. തമിഴ്നാടുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാനും അദ്ദേഹത്തിനായി.

ദുരന്ത കയങ്ങളിൽ നിന്ന് നിശ്ചയദാർഡ്യത്തിൻ്റെ കനൽവഴികൾ താണ്ടി വന്ന അദ്ദേഹത്തിൽ ഇതിനുമപ്പുറം ഒരു ഗൃഹനാഥൻ്റെ കരുതലും നാം കണ്ടു. വീട്ടിൽ കഴിയുന്ന സമയം കുടുംബാംഗങ്ങൾ പരസ്പ്പരം ഉള്ള് തുറന്ന് സംസാരിക്കാനും. ഈക്കാലം വായനക്കായി ഉപയോഗിക്കാനും നിർദ്ദേശം.കൗൺസിലിങ്ങ് ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യമൊരുക്കി .കൊവിഡ് കാലം കൃഷിയ്ക്ക് പ്രാധാന്യം നൽകുവാനും
നിർദ്ദേശം.കൊവിഡ് തിരക്കിനിടയിൽ മറ്റ് രോഗികളുടെ ചികിത്സ മുടങ്ങാതിരിക്കാനുള്ള നടപടികളുo മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി

നിങ്ങൾ പറഞ്ഞ കാർക്കശ്യക്കാരനായ ചിരിക്കാത്ത പിണറായി വിജയന് നിങ്ങളെ ചതിക്കാനാകില്ലെന്ന് പലകുറി തെളിയിച്ചു.
മുഖ്യമന്ത്രിയായിരുന്നിട്ടും പാർട്ടി സെക്രട്ടറിയുടെ കാർക്കശ്യം കാണിക്കുന്നുവെന്നാരോപിച്ച് എത്രയോ വട്ടം വലതുപക്ഷ രാഷ്ട്രീയക്കാർ അദ്ദേഹത്തെ വിമർശിച്ചു.

ഇന്ന് പിണറായി രാഷ്ട്രീയ ഭേദമന്യേ ഒരു നാടിന് ജനനായകൻ കൂടിയായി മാറി കഴിഞ്ഞു.ചെത്തുക്കാരൻ മുണ്ടയിൽ ക്കോരൻ്റെ മകനെന്ന് പറഞ്ഞ് ഒളിഞ്ഞും തെളിഞ്ഞും കളിയാക്കിയവർ പോലും ഇന്ന് ഈ കരുതലിൻ്റെ സംരക്ഷണത്തെ വാഴ്ത്തുന്നു.ഉത്തരവാദിത്യത്തിൽ വിട്ടുവീഴ്ച്ചകളില്ലാതെ കേരളത്തെ നയിക്കുകയാണ് കേരളാ മുഖ്യൻ പിണറായി വിജയൻ.

ആർ അരുൺരാജ്

Vinkmag ad

Read Previous

ഗള്‍ഫിനെ തകര്‍ക്കാന്‍ കോവിഡിനാകില്ല; ആശങ്കവേണ്ടെന്ന് ഐ എം എഫ് റിപ്പോര്‍ട്ട്

Read Next

ലോകം കോവിഡില്‍ വിറയ്ക്കുന്നു; മരണം ഒന്നര ലക്ഷത്തിലേയക്ക്; അമേരിക്കയില്‍ മാത്രം മരണം 2000 കടന്നു

Leave a Reply

Most Popular