ഫിറോസ് കുന്നംപറമ്പില്‍, സമൂഹ മാധ്യമങ്ങില്‍ സജീവമായവര്‍ ഒരിക്കലെങ്കിലും ഈ പേര് കേട്ടിരിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹമാധ്യമങ്ങളിലെ സാധ്യതകള്‍ എത്തരത്തിലെല്ലാം പ്രയോജനപ്പെടുത്താമെന്ന് കേരളക്കരയെ അദ്ദേഹം കാണിച്ചു തന്നു.
ഇപ്പോഴിതാ കാരുണ്യത്തിന്റെ സുഗന്ധം പേറുന്ന മറ്റൊരു വാര്‍ത്താണ് ഫിറോസ് കുന്നുംപറമ്പിലുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പെര്‍ഫ്യൂം കച്ചവടം തുടങ്ങിയിരിക്കുകയാണ് ഈ ആലത്തൂരുകാരന്‍.
ഇതു സംബന്ധിച്ച് ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്,
ഫിറോസ് കുന്നംപറമ്പില്‍ലിനെ സ്നേഹിക്കുന്ന പ്രവാസികള്‍ക്കായി എഫ്.കെ പെര്‍ഫ്യൂംസ് യുഎഇ മാര്‍ക്കറ്റിലേയ്ക്ക്… നിങ്ങള്‍ ഓരോരുത്തരും സ്വീകരിക്കും ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ ഒരു ബിസിനസ്സ് എന്നതിനപ്പുറം നന്മയുടെ ഒരു വലിയ വാതില്‍ ഇവിടെ തുറക്കപ്പെടുകയാണ്, ലോകോത്തര ബ്രാന്‍ഡുകളെ കിടപിടിക്കും വിധം ക്വാളിറ്റിയില്‍ മുന്നില്‍ നില്‍ക്കുന്ന ഈ പെര്‍ഫ്യൂം വിറ്റുകിട്ടുന്ന ലാഭത്തിന്റെ 25% നാട്ടിലെ ചാരിറ്റിക്ക് വേണ്ടി ചിലവഴിക്കും… ഫിറോസ് കുന്നംപറമ്പില്‍ ബ്രാന്‍ഡ് അംബാസിഡറായ എഫ്.കെ പെര്‍ഫ്യൂംസ് എട്ടു തരം സുഖന്ധങ്ങളില്‍ ലഭ്യമാക്കുന്നു. നിങ്ങളുടെ സഹകരണവും സപ്പോര്‍ട്ടും ഉണ്ടാവണം, നന്മയിലേക്കുള്ള പുതിയ കാല്‍വയ്പ്പാവട്ടെയെന്നാണ് ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫിറോസ് കുന്നംപറമ്പിലിന്റെ ഈയൊരു സംരംഭത്തിന് മികച്ച പിന്തുണയാണ് ആളുകള്‍ നല്‍കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഫിറോസിന്റെ ഫേസസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. വെള്ളയും വെള്ളയുമിട്ട രാഷ്ട്രീയക്കാരനല്ലാത്ത ഈ മനുഷ്യ സ്നേഹിയെ അത്രയ്ക്ക് ഇഷ്ടവും വിശ്വാസവുമാണ് എല്ലാവര്‍ക്കും…
മണ്ണാര്‍ക്കാട് മുന്‍ എംഎല്‍എയായ കളത്തില്‍ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ് കുന്നംപറമ്പില്‍. അദ്ദേഹം വികലാംഗ കോര്‍പറേഷന്റെ സംസ്ഥാന ചെയര്‍മാനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകളും അന്നുകണ്ട ജീവിതങ്ങളുമാണ് ഇന്ന് ഈ കാണുന്ന തരത്തില്‍ ഫിറോസിനെ സൃഷ്ടിച്ചത്. പിന്നീട് ആലത്തൂര്‍ ടൗണില്‍ ഒരു മൊബൈല്‍ കട നടത്തി ജീവിതംമുന്നോട്ടുകൊണ്ടു പോകുന്നതിനിടെയാണ് സേവനരംഗത്തേക്ക് തിരിയുന്നത്.
ആദ്യകാലങ്ങളില്‍ തെരുവില്‍ വിശപ്പകറ്റാന്‍ വകയില്ലാതെ അലഞ്ഞുതിരിഞ്ഞുനടന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിരുന്നത്. പിന്നീട് ഫേസ്ബുക്ക് ലൈവ് വഴി കേരളത്തിനകത്ത് വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന, സാമ്പത്തിക സഹായം ആവശ്യമുള്ള ആളുകളുടെ വിഷയങ്ങളില്‍ ഇടപെട്ട് അവര്‍ക്ക് ആവശ്യമായ സഹായം സമാഹരിച്ച് നല്‍കി.ഒരു സെല്‍ഫോണും ഒരു ഫേസ്ബുക് പേജുമായി ഫിറോസ് എന്ന ചെറുപ്പക്കാരന്‍ കാരുണ്യത്തിന്റെയും നന്മയുടെയും വലിയ ലോകം തീര്‍ക്കുന്നത് ആളുകള്‍ അത്ഭുതത്തോടെ കണ്ടു. രോഗവും ദാരിദ്ര്യവും മൂലം കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടിലെത്തി ലോകത്തോട് ആ ദുരിതങ്ങള്‍ ഫിറോസ് വിളിച്ചുപറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവരുടെ സഹായം അങ്ങനെ ഫിറോസ് വഴി ജനങ്ങളിലെത്തി. ഇപ്പോള്‍ പുതിയ ഒരു സംരഭവുമായി ഫിറോസ് എത്തുമ്പോള്‍ ഇതെല്ലാം മുന്‍നിര്‍ത്തി വലിയ സ്വീകാര്യതയാണ് ഫേറോസിന് ലഭിക്കുന്നത്….
