പ്രമുഖ തമിഴ് നടൻ വിജയ്‍ക്കെതിരെ വീണ്ടും ആദായ നികുതി വകുപ്പിൻ്റെ നടപടി. ചെന്നൈയിലെ വസതിയിൽ റെയ്‍ഡ് നടത്തുകയാണ് വകുപ്പ്. നടനെതിരായ സർക്കാരിൻ്റെ പക അടങ്ങുന്നില്ലെന്ന് ആരാധകർ ആരോപിക്കുന്നു.
ചെന്നൈ പനയൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഫൈനാൻഷ്യർ അൻപുച്ചെഴിയനുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 5-ന് വിജയ്‍യുടെ വസതിയിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
വിജയ്‍യുടെ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ‘ബിഗിൽ’ എന്ന സിനിമയുടെ നിർമാതാക്കളായ എജിഎസ് സിനിമാസിന്‍റെ ഉടമകൾക്ക്, സിനിമകൾക്ക് പണം നൽകുന്ന അൻപുച്ചെഴിയനുമായുള്ള ബന്ധത്തിന്‍റെ പേരിലായിരുന്നു നേരത്തേ റെയ്ഡ് നടന്നത്.
വിജയ്‍യുടെ ഏറ്റവും പുതിയ സിനിമയായ ‘മാസ്റ്റേഴ്‍സി’ന്‍റെ നിർമാതാവ് ലളിത് കുമാറിന്‍റെ വീട്ടിലും കഴിഞ്ഞ ദിവസം ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പരിശോധന. സിനിമയുമായി ബന്ധപ്പെട്ട് വിജയ്‍യുടെ വസതിയ്ക്ക് തൊട്ടടുത്തുള്ള ഓഫീസിലെ രേഖകൾ പരിശോധിക്കുകയാണ് ആദായനികുതിവകുപ്പ് ഇപ്പോൾ.
