നട്ടെല്ല് വളയ്ക്കാതെ ചങ്കുറ്റത്തോടെ മീഡിയവണ്‍; മുട്ടുമടക്കി ഫാസിസ്റ്റ് ഭരണം

ഒന്നും കാണരുത്…കേള്‍ക്കരുത്…മിണ്ടരുത്…അങ്ങനെ കാണാതിരിക്കാനും കേള്‍ക്കാതിരിക്കാനും മിണ്ടാതിരിക്കാനും മനസ്സില്ല കേന്ദ്രസര്ക്കാരേ…വിദ്വേഷ പ്രസംഗം നടത്തി ഡല്‍ഹിയെ കലാപത്തിലേക്ക് തള്ളിവിട്ട കപില്‍ മിശ്രക്ക് കാറ്റഗറി സുരക്ഷാ.. കലാപം റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് സംപ്രേഷണ വിലക്ക്..അങ്ങനെ അടിയന്തരാവസ്ഥ കാലത്തുപോലും ഈ രാജ്യം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനാധിപത്യവിരുദ്ധ നടപടികകള്‍ കൈക്കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍ പറയുന്നത് കേട്ട് മിണ്ടാതെ വീട്ടില്‍ പോയ് ഇരിക്കാന്‍ മീഡിയ വണ്‍ തയ്യാറല്ലായിരുന്നു…

അതേ കേന്ദ്രസര്‍ക്കാരിന്റെ വിലക്കിനെ നിയമപരമായി നേരിടാനൊരുങ്ങിയ മീഡിയ വണ്ണിന്റെ സംപ്രേഷണ വിലക്ക് നീക്കിയിരിക്കുന്നു.. മീഡിയ വണ്‍ വീണ്ടും സംപ്രേഷണം പുനരാരംഭിച്ചിരിക്കുന്നു.. സാഭിമാനം മാധ്യമപ്രവര്‍ത്തനം ചെയ്തതിനു ആരോടും മാപ്പ് പറയാന്‍… മാപ്പെഴുതി നല്‍കാന്‍ തയ്യാറല്ലായിരുന്നു ഈ നട്ടെല്ലുള്ള ചാനല്‍… രാവിലെ ഒന്പതരയോട് കൂടിയാണ് മീഡിയ വണ്ണിന്റെ സംപ്രേഷണം പുനരാരംഭിച്ചത്.. ഒന്ന് പേടിപ്പിച്ചൊതുക്കാം എന്ന് കരുതിയ കേന്ദ്രസര്‍ക്കാരിനെ വരച്ച വരയില്‍ നിര്‍ത്തിയിരിക്കുകയാണ് മീഡിയ വണ്‍… ഏഷ്യാനെറ്റ് മീഡിയ വണ്‍ എന്നീ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നുവെന്ന കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് വന്നതിനു തൊട്ടു പിന്നാലെതന്നെ വിലക്കിനെ നിയമപരമായി നേരിടുമെന്നും കോടതിയെ സമീപിക്കുമെന്നും മീഡിയ വണ്‍ പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചിരുന്നു…

അല്ലാതെ മാപ്പെഴുതി നല്‍കിയാല്‍ വിലക്ക് പിന്‍വലിക്കാം എന്ന കേന്ദ്രത്തിന്റെ ഔദാര്യം പറ്റാന്‍ മീഡിയ വണ്ണും മീഡിയ വണ്‍ അധികൃതരും തയ്യാറായിരുന്നില്ല… അതുകൊണ്ടുതന്നെ തലയുയര്‍ത്തി പിടിച്ചാണ് തിരിച്ചുവന്നിരിക്കുന്നത് എന്ന് തന്നെ പറയാം…. എന്നാല്‍ മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയിരുന്ന സംപ്രേഷണ വിലക്ക് മീഡിയ വണ്ണിന് തന്നെ വളമാകും എന്നതില്‍ സംശയമില്ല… മീഡിയവണ്‍ ന്റെ യൂട്യൂബ് പേജിന്റെ സബ്‌സ്‌ക്രൈബേഴ്‌സില്‍ തന്നെ വന്‍ കുതിപ്പാണ് ഈ ഏതാനും മണിക്കൂര്‍ കൊണ്ട് സംഭവിച്ചത്.. അതുപോലെതന്നെ കേരളത്തിലെ മാത്രമല്ല ഇന്ത്യയൊട്ടുക്കും ഉള്ള ജനാധിപത്യ വിശ്വാസികള്‍ മീഡിയ വണ്ണിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു…

ഏഷ്യാനെറ്റ് മീഡിയാവണ്‍ ടിവി ചാനലുകള്‍ക്കാണ് ആദ്യം കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത് എങ്കിലും ഇന്ന് പുലര്‍ച്ചയോടെ തന്നെ ഏഷ്യാനെറ്റിന്റെ വിലക്ക് നീക്കുകയായിരുന്നു.. ഏഷ്യാനെറ്റ് മാപ്പ് എഴുതി നല്‍കിയതായും വന്‍തുക പിഴയടച്ചതായുമാണ് റിപോര്‍ട്ടുകള്‍ വരുന്നത്… എന്നാല്‍ അങ്ങനെ തലകുനിക്കാന്‍ തയ്യാറല്ലാതെ നിയമപരമായി നേരിടാനൊരുങ്ങിയ മീഡിയ വണ്ണിന്റെ മുന്‍പില്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം മുട്ടുകുത്തിയിരിക്കുന്നു എന്ന് തന്നെ പറയാം.. ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗില്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചട്ടങ്ങള്‍ക്ക് ലംഘിച്ചെന്ന് ആരോപിച്ച് ഇരു ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്കായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. വിലക്ക് നീങ്ങിയതോടെ ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിമുതല്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം പുനഃരാരംഭിച്ചിരുന്നു.

പൗരത്വ നിയമഭേദഗതി വിരുദ്ധ സമരം നടക്കുന്നിടത്തേക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തു, ചന്ദ് ബാഗിലെ സിഎഎ വിരുദ്ധ സമരപ്പന്തലിന് അക്രമികള്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു, ആര്‍എസ്എസിനെയും ഡല്‍ഹി പൊലീസിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു തുടങ്ങിയ ഒമ്പത് കാരണങ്ങളായിരുന്നു മീഡിയ വണ്‍ ചാനലിനുള്ള വിലക്കിന് കാരണമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാട്ടിയത്…

Vinkmag ad

Read Previous

മലയാളത്തിലെ ചാനലുകള്‍ എങ്ങിനെ ഡല്‍ഹിയില്‍ സമുദായിക വികാരം ഇളക്കിവിടും ?

Read Next

ചവറ എംഎൽഎ എൻ.വിജയൻ പിള്ള അന്തരിച്ചു; രണ്ട് മാസമായി ചികിത്സയിലായിരുന്നു

Leave a Reply

Most Popular